Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Jun 2022 5:32 AM IST Updated On
date_range 15 Jun 2022 5:32 AM ISTവനം ദ്രുതകർമസേനക്ക് വാഹനം അനുവദിക്കുമെന്ന് എം.എൽ.എ
text_fieldsbookmark_border
package കൊല്ലങ്കോട്: നെന്മാറ ഡിവിഷനിലെ വനം ദ്രുതകർമസേനക്ക് ഒരു വാഹനം കൂടി അനുവദിക്കുമെന്ന് കെ. ബാബു എം.എൽ.എ. നെന്മാറ നിയോജക മണ്ഡലത്തിൽ കാട്ടാനകളുടെ ശല്യം ചർച്ചചെയ്യാൻ ചേർന്ന യോഗത്തിലാണ് എം.എൽ.എ വികസന ഫണ്ടിൽനിന്നും വാഹനം അനുവദിക്കുമെന്ന് അറിയിച്ചത്. പഞ്ചായത്ത്തല ജനജാഗ്രത സമിതികൾ ശക്തമാക്കും. വൈദ്യുത വേലിയുടെ അറ്റകുറ്റപ്പണികൾക്ക് പ്രത്യേക നിരീക്ഷണം ഏർപ്പടുത്തും. ഒമ്പത് കിലോമീറ്റർ സ്പ്രിങ് വൈദ്യുത വേലി നിർമിക്കാൻ നടപടി വേഗത്തിലാക്കും. തൊഴിലുറപ്പ് പദ്ധതി വഴി വനാതിർത്തിയിൽ ട്രഞ്ച് ഉൾപ്പെടെ നിർമിക്കാനും ഫലവൃക്ഷ തൈകൾ വനത്തിൽ നട്ടുപിടിപ്പിക്കാനുമായി ബ്ലോക്ക്, പഞ്ചായത്ത് പ്രസിഡന്‍റുമാരുടെ യോഗം വിളിച്ചുചേർക്കാനും തീരുമാനമായി. ആനകളെ നിരീക്ഷിക്കാൻ ഡ്രോൺ സംവിധാനം ഉപയോഗിക്കണമെന്ന് കർഷക സംരക്ഷണ സമിതി ഭാരവാഹികൾ ആവശ്യപ്പെട്ടു. ആനകൾ കൂട്ടമായി എത്താനുള്ള കാരണം കണ്ടെത്താൻ കെ.എഫ്.ആർ.ഐയെ ഉപയോഗിച്ച് പഠനം നടത്തുമെന്ന് നെന്മാറ ഡി.എഫ്.ഒ സി.പി. അനീഷ് പറഞ്ഞു. ഫണ്ട് ലഭ്യമാകുന്ന മുറക്ക് സ്പ്രിങ് വൈദ്യുത വേലി സ്ഥാപിക്കാൻ നടപടിയുണ്ടാകും. കൊല്ലങ്കോട് റേഞ്ചിൽ ഒരു വനം സ്റ്റേഷൻ പുതുതായി ആവശ്യമാണെന്നും ഡി.എഫ്.ഒ പറഞ്ഞു. ഇതുവരെ 40 ലക്ഷത്തിന്‍റെ നഷ്ടപരിഹാരം കർഷകർക്ക് നൽകിക്കഴിഞ്ഞു. 30 ലക്ഷത്തിന്‍റെ നഷ്ടപരിഹാരം നൽകാനുണ്ട്. നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സി. ലീലാമണി അധ്യക്ഷത വഹിച്ചു. കൊല്ലങ്കോട് പഞ്ചായത്ത് പ്രസിഡന്‍റ് കെ. സത്യപാൽ, മുതലമട പഞ്ചായത്ത് പ്രസിഡന്‍റ് ബേബി സുധ, എലവഞ്ചേരി പഞ്ചായത്ത് പ്രസിഡന്‍റ് മണികണ്ഠൻ, നെന്മാറ പഞ്ചായത്ത് പ്രസിഡന്‍റ് പ്രജിത ജയൻ, കൊല്ലങ്കോട് റേഞ്ച് ഓഫിസർ കെ. പ്രമോദ്, നെല്ലിയാമ്പതി റേഞ്ച് ഓഫിസർ കെ.ആർ. കൃഷ്ണദാസ്, മുതലമട കൃഷി ഓഫിസർ അശ്വതി, കർഷക പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. Pew_ klgd കാട്ടാന ആക്രമണം ചർച്ച ചെയ്യാൻ നെന്മാറയിൽ ചേർന്ന യോഗം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
