Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Jun 2022 5:48 AM IST Updated On
date_range 13 Jun 2022 5:48 AM ISTഅർബൻ ബാങ്ക് എംപ്ലോയീസ് സംസ്ഥാന സമ്മേളനം
text_fieldsbookmark_border
ഒറ്റപ്പാലം: അർബൻ ബാങ്ക് ജീവനക്കാരുടെ ശമ്പള പരിഷ്കരണത്തിലെ അപാകത പരിഹരിക്കണമെന്നും ഉത്തരവിലെ അപാകതകൾ മൂലം സീനിയർ ജീവനക്കാരുടെ ശമ്പള പുനർനിർണയം നടത്താൻ കഴിയാത്ത അവസ്ഥയാണെന്നും ഓൾ കേരള കോഓപറേറ്റിവ് അർബൻ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. എൻ.പി.എ മാനദണ്ഡങ്ങളുടെ പേരിൽ മാത്രം സഹകരണ അർബൻ ബാങ്കുകളെ സൂപ്പർവൈസറി ആക്ഷൻ ഫ്രെയിം വർക്കിൽ ഉൾപ്പെടുത്തുന്നത് കേരളത്തിലെ ബാങ്കുകളുടെ പ്രവർത്തനത്തെ ദോഷകരമായി ബാധിക്കുന്നതിനാൽ മാനദണ്ഡങ്ങളിൽ ഇളവ് അനുവദിച്ച് കേരളത്തിലെ അർബൻ ബാങ്കുകളെ സംരക്ഷിക്കണം. ഞായറാഴ്ച രാവിലെ നടന്ന പ്രതിനിധി സമ്മേളനം മുഹമ്മദ് മുഹ്‌സിൻ എം.എൽ.എ ഉദ്‌ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡൻറ് ടെഡി എ. സിൽവസ്റ്റർ അധ്യക്ഷത വഹിച്ചു. കെ.എസ്. കൃഷ്ണ, സി.എൻ. വിജയകൃഷ്ണൻ, ബി. രാംപ്രകാശ്, കെ. സന്തോഷ് കുമാർ, അനിയൻ മാത്യു, കെ.പി. മുരളീധരൻ എന്നിവർ സംസാരിച്ചു. പഴയകാല പ്രവർത്തകരെയും മുതിർന്ന സഹകാരികളെയും ആദരിച്ചു. പ്രവർത്തന റിപ്പോർട്ട് ജനറൽ സെക്രട്ടറി ഷാജി ജോണും വരവ് ചെലവ് കണക്ക് കെ.ജെ. ജോർജും അവതരിപ്പിച്ചു. ഭാരവാഹികൾ: ടെഡി എ. സിൽവസ്റ്റർ (പ്രസി.), ഷാജി ജോൺ (വർക്കിങ് പ്രസി.), കെ. പവിത്രൻ (ജന. സെക്ര.), കെ.എസ്. ബിജോയ് (സെക്ര.), കെ.പി. മുരളീധരൻ (ഓർഗനൈസിങ് സെക്ര.), നിതിൻ പോൾ (ട്രഷ.) PEW_OTP_ 1 ഓൾ കേരള കോഓപറേറ്റിവ് അർബൻ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് ടെഡി എ. സിൽവസ്റ്റർ, ജനറൽ സെക്രട്ടറി കെ. പവിത്രൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
