Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_right'രാജ്യത്തിന്റെ...

'രാജ്യത്തിന്റെ ബഹുസ്വരത തകര്‍ക്കാൻ ശ്രമം'

text_fields
bookmark_border
പാലക്കാട്: പ്രവാചകനെ അധിക്ഷേപിച്ച് പ്രചാരണം നടത്തുന്നത് ധ്രുവീകരണത്തിനും രാജ്യത്തിന്റെ ബഹുസ്വരതയെ തകര്‍ക്കാനും ലക്ഷ്യമിട്ടാണെന്ന്​ സുന്നി മാനേജ്‌മെന്റ് (എസ്.എം.എ) ജില്ല പ്രവര്‍ത്തക സമിതിയോഗം അഭിപ്രായപ്പെട്ടു. കേരള മുസ്​ലിം ജമാഅത്ത് ജില്ല ജനറല്‍ സെക്രട്ടറി എം. ഷൗക്കത്ത് ഹാജി ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് കെ.വി. സിദ്ദീഖ് ഫൈസി കാരാക്കുര്‍ശി അധ്യക്ഷത വഹിച്ചു. എസ്.എം.എ ജില്ല ജനറല്‍ സെക്രട്ടറി പി.പി. മുഹമ്മദ്കുട്ടി, കേരള മുസ്​ലിം ജമാഅത്ത് ജില്ല പ്രസിഡന്റ് എന്‍.കെ. സിറാജുദ്ദീന്‍ ഫൈസി, കെ. ഉണ്ണീന്‍കുട്ടി സഖാഫി, എം. കബീര്‍ വെണ്ണക്കര, പി.പി. മുഹമ്മദ്കുട്ടി മാസ്റ്റര്‍, പി.കെ. സിദ്ദീഖ് ഹാജി തില്ലങ്കാട്, പി. സൈനുദ്ദീന്‍ പുവ്വക്കോട്, എ. അബ്ദുന്നാസര്‍ ഹാജി കല്‍മണ്ഡപം, സി. സെയ്തലവി മോളൂര്‍, പി. അലിയാര്‍ മാസ്റ്റര്‍ അമ്പലപ്പാറ, വി.എച്ച്. അബ്ദുല്‍ റശീദ് ഒലവക്കോട് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story