Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Jun 2022 5:29 AM IST Updated On
date_range 13 Jun 2022 5:29 AM ISTസി.പി.എം വർഗീയവിരുദ്ധ സദസ്സ്
text_fieldsbookmark_border
പത്തിരിപ്പാല: ആർ.എസ്.എസ്, എസ്.ഡി.പി.ഐ വർഗീയ കലാപകാരികൾക്കെതിരെ സി.പി.എമ്മിന്റെ നേതൃത്വത്തിൽ നഗരിപ്പുറത്ത് വർഗീയവിരുദ്ധ സദസ്സ് നടത്തി. സി.പി.എം ജില്ല സെക്രടറി ഇ.എൻ. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ഉപാധ്യക്ഷൻ ഒ.വി. സ്വാമിനാഥൻ അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി കൃഷ്ണദാസ്, ടി.ആർ. ശശി, പഞ്ചായത്ത് പ്രസിഡന്റ് എസ്. അനിത, കെ. സെയ്തലവി, ബ്ലോക്ക് അംഗം പി.എസ്. അബ്ദുൽ മുത്തലി എന്നിവർ സംസാരിച്ചു. കോൺഗ്രസ്, സി.പി.ഐ ബന്ധംവിട്ട് എത്തിയവരെ ജില്ല സെക്രടറി സുരേഷ് ബാബു മാലയിട്ട് സ്വീകരിച്ചു. നഗരിപ്പുറത്തുനിന്ന് നൂറുകണക്കിന് ആളുകൾ പങ്കെടുത്ത പ്രകടനവും നടന്നു. PEW PTPL 1 ആർ.എസ്.എസ്, എസ്.ഡി.പി.ഐ വർഗീയ കലാപകാരികൾക്കെതിരെ സി.പി.എം മണ്ണൂരിൽ നടത്തിയ വർഗീയവിരുദ്ധ സദസ്സ് ജില്ല സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
