Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Jun 2022 5:29 AM IST Updated On
date_range 13 Jun 2022 5:29 AM ISTവാഹനാപകടത്തിൽ രണ്ടുപേർക്ക് പരിക്ക്
text_fieldsbookmark_border
കുഴൽമന്ദം: ദേശീയപാത കണ്ണനൂർ തോട്ടുപാലത്തിന് സമീപം നിർത്തിയിട്ട പിക്അപ് വാനിൽ ടോറസ് ലോറിയിടിച്ച് രണ്ടുപേർക്ക് പരിക്കേറ്റു. ഹരിപ്പാട് സ്വദേശികളായ പിക്അപ് വാനിലെ ഡ്രൈവർ സജി (27), ക്ലീനർ സഞ്ജു (27) എന്നിവരെ പരിക്കുകളോടെ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച പുലർച്ച നാലിനാണ് അപകടം. കണ്ണനൂർ തോട്ടുപാലത്തിൽ ദേശീയപാതയോരത്ത് നിർത്തിയിട്ട പിക്അപ് വാനിൽ ആലത്തൂരിൽനിന്ന് പാലക്കാട് ഭാഗത്തേക്ക് വന്ന ടോറസ് ഇടിക്കുകയായിരുന്നു. പിക്അപ് വാനിൽ ഉറങ്ങുകയായിരുന്നു പരിക്കേറ്റവർ. കുഴൽമന്ദം പൊലീസ് ടോറസ് ഡ്രൈവർക്കെതിരെ കേസെടുത്തു. (പടം. PEW PKD ACCIDENT. അപകടത്തിൽപെട്ട വാഹനങ്ങൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story