Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Jun 2022 5:35 AM IST Updated On
date_range 11 Jun 2022 5:35 AM ISTമഴക്കാല രോഗങ്ങള്‍ തടയാന്‍ ഭാരതീയ ചികിത്സ വകുപ്പിന്റെ ടാസ്‌ക് ഫോഴ്‌സ്
text_fieldsbookmark_border
പാലക്കാട്: ജില്ലയില്‍ മഴക്കാല രോഗപ്രതിരോധത്തിനും ചികിത്സക്കുമായി ഭാരതീയ ചികിത്സ വകുപ്പിന്റെ ടാസ്‌ക് ഫോഴ്‌സ് പ്രവര്‍ത്തനം തുടങ്ങും. ജില്ലയില്‍ ആയുര്‍വേദ എപ്പിഡെമിക് സെല്ലിനു കീഴില്‍ 11 മേഖലകളിലായി 'അമൃതവര്‍ഷം' എന്ന പേരിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ജില്ലതല ഉദ്ഘാടനം ജൂൺ 15ന് ഉച്ചക്ക് 12ന് ജില്ല ആയുര്‍വേദ ആശുപത്രി ഓഡിറ്റോറിയത്തില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ നിര്‍വഹിക്കും. അന്നേദിവസം ജില്ലയിലെ 102 ഗവ. ആയുര്‍വേദ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് മഴക്കാല രോഗപ്രതിരോധ ബോധവത്കരണ ക്ലാസുകളും നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story