Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Jun 2022 5:32 AM IST Updated On
date_range 11 Jun 2022 5:32 AM ISTഅർബൻ ബാങ്ക് എംപ്ലോയീസ് സംസ്ഥാന സമ്മേളനത്തിന് ഇന്ന് തുടക്കം
text_fieldsbookmark_border
ഒറ്റപ്പാലം: ആൾ കേരള കോഓപറേറ്റിവ് അർബൻ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍റെ 30ാമത് ദ്വിദിന സംസ്ഥാന സമ്മേളനത്തിന് ശനിയാഴ്ച ഒറ്റപ്പാലത്ത് തുടക്കം കുറിക്കും. ഉച്ചക്ക് രണ്ടിന് കനക ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം വി.കെ. ശ്രീകണ്ഠൻ എം.പി ഉദ്‌ഘാടനം ചെയ്യുമെന്ന് സംസ്ഥാന ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. തുടർന്ന് 'ബാങ്കിങ് റെഗുലേഷൻ അമൻഡ്മൻെറും അർബൻ ബാങ്കുകളും' വിഷയത്തിൽ സെമിനാർ നടക്കും. ട്രേഡ് യൂനിയൻ സമ്മേളനം അഡ്വ. കെ. പ്രേംകുമാർ എം.എൽ.എ ഉദ്‌ഘാടനം ചെയ്യും. രാത്രി എട്ടിന് സംഗീത നിശ അരങ്ങേറും. ഞായറാഴ്ച രാവിലെ 9.30ന് പ്രതിനിധി സമ്മേളനം മുഹമ്മദ് മുഹ്സിൻ എം.എൽ.എ ഉദ്‌ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ സംസ്ഥാന പ്രസിഡൻറ് റ്റെഡി എ. സിൽവസ്റ്റർ, ജനറൽ സെക്രട്ടറി ഷാജി ജോൺ, ജനറൽ കൺവീനർ കെ.പി. മുരളി, ബി. രാംപ്രകാശ് തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story