Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightനെല്ലിയാമ്പതി പാതയിൽ...

നെല്ലിയാമ്പതി പാതയിൽ കാട്ടാനക്കൂട്ടം; യാത്രക്കാർ ഭീതിയിൽ

text_fields
bookmark_border
നെല്ലിയാമ്പതി: ചുരം പാതയിൽ തുടർച്ചയായി കാട്ടാനക്കൂട്ടമിറങ്ങുന്നത് യാത്രക്കാരെ ഭീതിയിലാഴ്ത്തുന്നു. കഴിഞ്ഞ ദിവസം റോഡിൽ നിലയുറപ്പിച്ച കാട്ടാനകൾ ഇരുചക്രയാത്രക്കാർക്കു നേരെ വന്നു. ഒരു മാസം മുമ്പ് നെല്ലിയാമ്പതി സന്ദർശിക്കാനെത്തിയവർക്ക് കാട്ടാനയാക്രമണത്തിൽ പരിക്കേറ്റിരുന്നു. കാട്ടിൽനിന്ന്​ ഇറങ്ങുന്ന ആനകൾ ഏറെനേരം റോഡിൽ നിൽക്കുന്നത് സാധാരണ സംഭവമായി മാറി. കാട്ടാനകളെ ജനവാസ പ്രദേശങ്ങളിൽനിന്ന്​ അകറ്റാൻ വനം അധികൃതർ നടപടി കൈക്കൊള്ളണമെന്നും സുരക്ഷിതമായി യാത്ര ചെയ്യാൻ നിരീക്ഷണം ഏർപ്പെടുത്തണമെന്നും യാത്രക്കാർ ആവശ്യപ്പെടുന്നു. എസ്റ്റേറ്റ്​ പ്രദേശങ്ങളിലും കാട്ടാനകളുടെ ശല്യം സമീപകാലത്ത് വർധിച്ചിട്ടുണ്ട്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story