Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightപകലും നഗരനിരത്തുകൾ...

പകലും നഗരനിരത്തുകൾ കീഴടക്കി കാലികൾ

text_fields
bookmark_border
പാലക്കാട്: നഗരനിരത്തുകള്‍ കീഴടക്കി നാല്‍ക്കാലികള്‍ വിലസുമ്പോഴും ഇവയെ പിടിച്ചുകെട്ടാനുള്ള നടപടികള്‍ കടലാസിലൊതുങ്ങി. ഇതുകാരണം രാത്രിയെന്നോ പകലെന്നോ ഇല്ലാതെ നഗരപാതകൾ എന്നും കന്നുകാലികൾ കൈയടക്കുകയാണ്. ജോലിചെയ്ത ക്ഷീണത്തിൽ വീട്ടിലെത്താൻ വാഹനമെടുക്കുന്ന യാത്രക്കാരുടെ മുന്നിൽ അപകടഭീഷണിയായാണ് കാലികൾ വഴി മുടക്കുന്നത്. അപ്രതീക്ഷിതമായി കാലികൾ കുറുകെ ചാടുന്നതിനാൽ അപകടത്തിൽപ്പെട്ടവരും ഏറെ. ഇരുചക്ര വാഹനം മുതൽ ആംബുലൻസ് വരെ കാലി കുറുകെചാടി അപകടം സംഭവിച്ചിട്ടുണ്ട്. രണ്ടുമാസത്തിനിടെ പത്തോളം അപകടങ്ങളാണ് നഗരത്തിന്റെ വിവിധഭാഗങ്ങളിൽ ഉണ്ടായത്. ഒലവക്കോട് ജങ്​ഷന്‍, മലമ്പുഴ റോഡ്, പുത്തൂര്‍ നൂറടി റോഡ്, കല്‍മണ്ഡപം ബൈപാസ്, ചക്കാന്തറ, സ്റ്റേഡിയം സ്റ്റാൻഡ്​, ജില്ല ആശുപത്രി പരിസരം, പട്ടിത്തറ ബൈപാസ്, മേലാമുറി-വലിയങ്ങാടി എന്നിവിടങ്ങൾ രാപ്പകലോളം അലഞ്ഞുതിരിയുന്ന കാലികളുടെ താവളമാണ്. ഉടമസ്ഥരില്ലാത്ത കന്നുകാലികളെ പിടിച്ചുകെട്ടി പിഴചുമത്തി വിട്ടുകൊടുത്തിരുന്ന നഗരസഭയുടെ പദ്ധതിയിലും ഫലം കണ്ടില്ല. പകല്‍ സമയത്ത് നഗരനിരത്തുകളില്‍ അലയുന്ന കന്നുകാലികളെ കൊണ്ടുപോവാന്‍ സന്ധ്യമയങ്ങിയാലും ഉടമസ്ഥരെത്താറില്ല. തിരക്കേറിയ കവലകളിലും റോഡുകളിലും സംഘമായി കന്നുകാലികള്‍ ഗതാഗതതടസ്സം സൃഷ്ടിക്കുമ്പോള്‍ വാഹനയാത്രക്കാര്‍ നിസ്സഹായരാണ്. (പടം. PEW PKD PASU. പാലക്കാട്​ നഗരത്തിൽ മാർക്കറ്റ്​ റോഡിൽ ഗതാഗതം തടസ്സപ്പെടുത്തിയ കാലികൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story