Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightമെഡിസെപ്​: കൂടുതൽ...

മെഡിസെപ്​: കൂടുതൽ ആശുപത്രികളെ ഉൾപ്പെടുത്താൻ ശ്രമം

text_fields
bookmark_border
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന ജീ​വ​ന​ക്കാ​ർ​ക്കും പെ​ൻ​ഷ​ൻ​കാ​ർ​ക്കു​മു​ള്ള ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ്​ പ​ദ്ധ​തി​യാ​യ മെ​ഡി​സെ​പ്പി​ൽ പ്ര​ധാ​ന ആ​ശു​പ​ത്രി​ക​ളെ ഉ​ൾ​പ്പെ​ടു​ത്താ​ൻ സ​ർ​ക്കാ​ർ ധ​നം. പ​ദ്ധ​തി​യു​ടെ പു​രോ​ഗ​തി മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗം വി​ല​യി​രു​ത്തി. ഇ​ൻ​ഷു​റ​ൻ​സ് ക​മ്പ​നി​യു​ടെ​യും വി​വി​ധ ആ​ശു​പ​ത്രി​ക​ളു​ടെ​യും പ്ര​തി​നി​ധി​ക​ൾ പ​​ങ്കെ​ടു​ത്തു. ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ൻ ഇ​തു​വ​രെ ക​ഴി​ഞ്ഞി​ട്ടി​ല്ല. പ്ര​ധാ​ന ആ​ശു​പ​ത്രി​ക​ളെ​ല്ലാം പ​ദ്ധ​തി​ക​ളോ​ട്​ പു​റം​തി​രി​ഞ്ഞ്​ നി​ൽ​ക്കു​ക​യാ​ണ്. മി​ക​ച്ച ആ​ശു​പ​ത്രി​ക​ളെ ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ്​ ജീ​വ​ന​ക്കാ​രു​ടെ സം​ഘ​ട​ന​ക​ൾ ഉ​ന്ന​യി​ക്കു​ന്ന​ത്. പ​ദ്ധ​തി ഉ​ട​ൻ ന​ട​പ്പി​ൽ​വ​രു​മെ​ന്ന്​ മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ അ​റി​യി​ച്ചു. സം​സ്ഥാ​ന​ത്തെ എ​ല്ലാ പ്ര​ധാ​ന ആ​ശു​പ​ത്രി​ക​ളെ​യും മെ​ഡി​സെ​പ്പ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​ക്കാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ച്ചു​വ​രു​ന്ന​താ​യും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story