Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightപാലക്കാട്ടെ...

പാലക്കാട്ടെ യന്ത്രപ്പടി: തൂണുകൾ സ്ഥാപിക്കൽ പുരോഗമിക്കുന്നു

text_fields
bookmark_border
പാലക്കാട്: നഗരത്തിലെ ഏക യന്ത്രപ്പടിയുടെ തൂണുകൾ സ്ഥാപിക്കുന്ന പ്രവൃത്തി പുരോഗമിക്കുന്നു. റെയിൽവേക്ക് കുറുകെയുള്ള മേൽപാലത്തിന്‍റെ പ്രവൃത്തി പൂർത്തിയാക്കി. പദ്ധതി നടത്തിപ്പിന് ആദ്യം 3.55 കോടി രൂപയുടെ പ്രവൃത്തിക്കാണ്​ ഭരണാനുമതി ലഭിച്ചതെങ്കിലും വിശദപരിശോധനയിൽ രൂപരേഖ പുതുക്കേണ്ടിവന്നു. ആദ്യം സ്ഥാപനങ്ങൾക്കകത്ത് ഉപയോഗിക്കുന്ന ഇൻഡോർ ടൈപ് യന്ത്രപ്പടിയാണ് പരിഗണിച്ചത്. തുറസ്സായ സ്ഥലത്ത് ഇത് പ്രായോഗികല്ലെന്ന്​ കണ്ടെത്തിയോടെ ഔട്ട്ഡോർ ടൈപ് യന്ത്രപ്പടി സ്ഥാപിക്കാൻ തീരുമാനിച്ചു. ഇൻഡോർ ടൈപ്പിൽ ഒരു കോണിപ്പടി സ്ഥാപിക്കാൻ 35-40 ലക്ഷം രൂപയാണ്​ ചെലവ്. ഔട്ട്​ഡോറിൽ ഇതിന്​ ഏകദേശം 70-80 ലക്ഷം രൂപ വേണം. നാല് യന്ത്രകോണിയാണ് സ്ഥാപിക്കുന്നത്. മൊത്തം ആറ് കോടിയോളം രൂപ ചെലവ്​ വരും. പദ്ധതിത്തുകയിൽ മാറ്റം വന്നതോടെ പ്രവൃത്തി പാതിവഴിയിൽ നിന്നുപോയിരുന്നു. ശകുന്തള ജങ്​ഷനെയും ജി.ബി റോഡിനെയും ബന്ധിപ്പിക്കുന്നതാണ് യന്ത്രപ്പടി. (പടം. pew pkd pillar. പാലക്കാട്​ നഗരത്തിൽ യന്ത്രപ്പടി ഒരുക്കാൻ തൂണുകൾ സ്ഥാപിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story