Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightപരിസ്ഥിതി ദിനാചരണം

പരിസ്ഥിതി ദിനാചരണം

text_fields
bookmark_border
മണ്ണാർക്കാട്: സഹകരണ വകുപ്പ് സംസ്ഥാന തലത്തിൽ നടപ്പാക്കുന്ന ഹരിതം സഹകരണം ഫലവൃക്ഷത്തൈ വിതരണത്തിന്‍റെ ജില്ലതല ഉദ്ഘാടനം കുമരംപുത്തുർ സർവിസ് സഹകരണ ബാങ്കിൽ നടന്നു. സഹകരണ സംഘം ജില്ല രജിസ്ട്രാർ പി. ഉദയൻ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്‍റ്​ എസ്.ആർ. ഹബീബുല്ല അധ്യക്ഷത വഹിച്ചു. കർഷകർക്ക് മാവിൻ തൈകൾ വിതരണം ചെയ്തു. നെല്ലിപ്പുഴ ദാറുന്നജാത്ത് ഹയർ സെക്കൻഡറി സ്കൂളിലെ എൻ.സി.സി കാഡറ്റുകളുടെ നേതൃത്വത്തിൽ നഗരസഭയിലെ അഞ്ചാം വാർഡ് കൊടുവാളികുണ്ടിൽ പരിസ്ഥിതിദിന സന്ദേശവും ഫലവൃക്ഷ​ത്തൈ വിതരണവും നടന്നു. വാർഡ് കൗൺസിലർ ഷെമീർ വേളകാടൻ അധ്യക്ഷനായി. വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർമാൻ ഹംസ കുറുവണ്ണ ഉദ്​ഘാടനം ചെയ്തു. അസോസിയേറ്റ് എൻ.സി.സി ഓഫിസർ ലെഫ്റ്റനന്റ് പി. ഹംസ പരിസ്ഥിതി സന്ദേശം നൽകി. തെന്നാരി റൈൻബോ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്‌ വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു. നഗരസഭാഗം അരുൺകുമാർ പാലക്കുറുശ്ശി ഉദ്​ഘാടനം ചെയ്‌തു. കേരള പ്രദേശ് ഗാന്ധി ദർശൻ വേദി മണ്ണാർക്കാട് നിയോജക മണ്ഡലം കമ്മിറ്റി ദേശീയ പാതയോരത്ത് വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു. മണ്ണാർക്കാട് നെല്ലിപ്പുഴ ജങ്​​ഷനിൽ നടന്ന പൊതുപരിപാടി മുനിസിപ്പൽ കൗൺസിലറും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ. ബാലകൃഷ്ണൻ ഉദ്​ഘാടനം ചെയ്തു. മണ്ണാർക്കാട് എം.ഇ.എസ് കല്ലടി കോളജ് എൻ.എസ്.എസ് യൂനിറ്റ് ജി.എൽ.പി സ്കൂൾ കുമരംപുത്തൂർ സ്കൂൾ ഗ്രൗണ്ടിൽ മരങ്ങൾ നട്ടുപിടിപ്പിച്ചു. കുമരംപുത്തൂർ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ലക്ഷ്മികുട്ടി ഉദ്ഘാടനം ചെയ്തു. എം.എസ്.എഫ് കൂമഞ്ചേരിക്കുന്ന് യൂനിറ്റ് കമ്മിറ്റി ഫലവൃക്ഷ തൈകൾ നട്ടുപിടിപ്പിച്ചു. എം.എസ്.എഫ് നിയോജക മണ്ഡലം പ്രസിഡന്‍റ്​ മനാഫ് കോട്ടോപ്പാടം ഉദ്ഘാടനം ചെയ്തു. കുണ്ട്​ലക്കാട്: കൈത്താങ്ങ്​ ചാരിറ്റി കൂട്ടായ്മ തൈകൾ നട്ടു. കൂട്ടായ്മ പ്രസിഡന്റ് ആർ.എം. ലത്തീഫ് ഉദ്​ഘാടനം ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story