Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightപെരുമാറ്റച്ചട്ടത്തിലെ...

പെരുമാറ്റച്ചട്ടത്തിലെ വ്യവസ്ഥ സി.എസ്.ഐ മധ്യകേരള ഇടവക സമിതി ഭാരവാഹികൾക്കും ബാധകം

text_fields
bookmark_border
കൊ​ച്ചി: സ​മു​ദാ​യ സം​ഘ​ട​ന​ക​ളി​ൽ ഭാ​ര​വാ​ഹി​ക​ളാ​ക​രു​തെ​ന്ന സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ പെ​രു​മാ​റ്റ​ച്ച​ട്ട​ത്തി​ലെ വ്യ​വ​സ്ഥ സി.​എ​സ്.​ഐ മ​ധ്യ​കേ​ര​ള ഇ​ട​വ​ക സ​മി​തി ഭാ​ര​വാ​ഹി​ക​ൾ​ക്കും ബാ​ധ​ക​മെ​ന്ന്​ ഹൈ​കോ​ട​തി. സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ പെ​രു​മാ​റ്റ​ച്ച​ട്ട​ത്തി​ലെ സെ​ക്ഷ​ൻ 67 എ​യി​ൽ സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ മ​ത-​സ​മു​ദാ​യ സം​ഘ​ട​ന​ക​ളി​ൽ ഭാ​ര​വാ​ഹി​ക​ളാ​കു​ന്ന​ത്​ വി​ല​ക്കി​യി​ട്ടു​ണ്ട്. ഇ​ത്​ സി.​എ​സ്.​ഐ മ​ധ്യ​കേ​ര​ള ഇ​ട​വ​ക​യി​ലെ വി​വി​ധ സ​മി​തി​ക​ളി​ൽ ഭാ​ര​വാ​ഹി​ക​ളാ​കു​ന്ന​തി​നും ബാ​ധ​ക​മാ​ണ്. എ​ന്നാ​ൽ, മ​ത സ​മു​ദാ​യ സം​ഘ​ട​ന​ക​ളു​ടെ ഭാ​ര​വാ​ഹി​ക​ളാ​കാ​ൻ മാ​ത്ര​മാ​ണ് വി​ല​ക്കെ​ന്നും മ​ത്സ​രി​ക്കു​ന്ന​തി​ന് വി​ല​ക്കി​ല്ലെ​ന്നും ജ​സ്റ്റി​സ്​ ടി.​ആ​ർ. ര​വി വ്യ​ക്ത​മാ​ക്കി. മ​ത്സ​രി​ച്ച്​ ജ​യി​ച്ച്​ ഭാ​ര​വാ​ഹി​യാ​യാ​ൽ മാ​ത്ര​മേ പെ​രു​മാ​റ്റ​ച്ച​ട്ട​ത്തി​ലെ വി​ല​ക്ക് ബാ​ധ​ക​മാ​കൂ​വെ​ന്ന​തി​നാ​ൽ മ​ത്സ​രി​പ്പി​ക്കു​ന്ന​ത്​ വി​ല​ക്കാ​നാ​കി​ല്ലെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി. സി.​എ​സ്.​ഐ മ​ധ്യ കേ​ര​ള ഇ​ട​വ​ക​യു​ടെ വി​വി​ധ സ​മി​തി​ക​ളി​ൽ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ ഭാ​ര​വാ​ഹി​ക​ളാ​കു​ന്ന​തി​നെ​തി​രെ ത​ല​യോ​ല​പ്പ​റ​മ്പ് വ​ട​ക​ര സ്വ​ദേ​ശി കെ.​ജെ. ഫി​ലി​പ്പ് ന​ൽ​കി​യ ഹ​ര​ജി​യാ​ണ്​ കോ​ട​തി പ​രി​ഗ​ണി​ച്ച​ത്. സി.​എ​സ്.​ഐ മ​ധ്യ​കേ​ര​ള ഇ​ട​വ​ക​യു​ടെ വി​വി​ധ സ​മി​തി​ക​ളി​ലേ​ക്ക് മ​ത്സ​രി​ച്ചു ജ​യി​ച്ച സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും അ​ധ്യാ​പ​ക​ർ​ക്കു​മെ​തി​രെ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് ഹ​ര​ജി​ക്കാ​ര​ൻ നേ​ര​ത്തേ വ​കു​പ്പു​ക​ൾ​ക്ക് നി​വേ​ദ​നം ന​ൽ​കി​യി​രു​ന്നു. ഇ​തി​ൽ ന​ട​പ​ടി​യി​ല്ലെ​ന്ന്​ ഹ​ര​ജി​ക്കാ​ര​ൻ ചൂ​ണ്ടി​ക്കാ​ട്ടി. ഇ​ത്ത​രം പ​ദ​വി​ക​ളി​ൽ സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​രെ മ​ത്സ​രി​പ്പി​ക്കു​ന്ന​തി​ൽ​നി​ന്ന് സി.​എ​സ്.​ഐ മ​ധ്യ​കേ​ര​ള ഇ​ട​വ​ക​യെ വി​ല​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ഉ​ന്ന​യി​ച്ചു. തു​ട​ർ​ന്നാ​ണ്​ ഉ​ത്ത​ര​വു​ണ്ടാ​യ​ത്. ഹ​ര​ജി​ക്കാ​ര​ൻ വ​കു​പ്പു​ക​ൾ​ക്ക്​ ന​ൽ​കി​യ നി​വേ​ദ​ന​ത്തി​ൽ ആ​റാ​ഴ്‌​ച​ക്ക​കം നി​യ​മാ​നു​സൃ​തം ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും കോ​ട​തി നി​ർ​ദേ​ശി​ച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story