Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഅഹല്യമോക്ഷം നൃത്തനാടകം...

അഹല്യമോക്ഷം നൃത്തനാടകം അരങ്ങിലേക്ക്​

text_fields
bookmark_border
ഒറ്റപ്പാലം: ഒറ്റപ്പാലത്തിന്‍റെ കലാസൃഷ്ടിയെന്ന സവിശേഷതയുമായി അഹല്യമോക്ഷം നൃത്തനാടകം ജൂൺ അഞ്ചിന് അരങ്ങിലെത്തും. ചേറ്റൂർ ശങ്കരൻ നായർ കൾച്ചറൽ ട്രസ്റ്റിന്‍റെ കീഴിൽ പ്രവർത്തിക്കുന്ന സി.എസ്.എൻ നാടകവേദിയുടെ നേതൃത്വത്തിലാണ് പ്രഥമ അവതരണമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വൈകുന്നേരം 5.30ന് സി.എസ്.എൻ ഓഡിറ്റോറിയത്തിൽ ഇതിന് മുന്നോടിയായി നടക്കുന്ന സാംസ്‌കാരിക യോഗം കവി അഡ്വ. പി.ടി. നരേന്ദ്രമേനോൻ ഉദ്‌ഘാടനം ചെയ്യും. അഹല്യമോക്ഷം ബാലെയുടെ രചയിതാവ്​ ഐ.എം.എയുടെ പ്രസിഡന്‍റും അനസ്തേഷ്യസ്റ്റുമായ ഡോ. സതീഷ് കുമാർ നായരാണ്. സംഗീതം സുകുമാരി നരേന്ദ്രമേനോനും സംവിധാനം നർത്തകി ഡോ. ഗീതശിവകുമാറുമാണ്. വാർത്തസമ്മേളനത്തിൽ ഫിറോസ് പടിഞ്ഞാർക്കര, ഡോ. സതീഷ്‌കുമാർ നായർ, എൻ. പ്രദീപ് തുടങ്ങിയവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story