Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightആളെ വലച്ച്​...

ആളെ വലച്ച്​ സുൽത്താൻപേട്ട ജങ്​ഷനിലെ ഗതാഗത 'പരിഷ്കാരം'

text_fields
bookmark_border
പാലക്കാട്: നഗരഹൃദയത്തിൽ തിര​ക്കേറിയ സുൽത്താൻപേട്ട ജങ്​​ഷനിൽ ഹെഡ്​പോസ്റ്റ്​ ഓഫിസ്​ ഭാഗത്തുനിന്ന്​ വരുന്ന കാൽനടയാത്രികൾ റോഡുമുറിച്ച്​ കടക്കുന്നത്​ അതിസാഹസികമായി​. പാഞ്ഞുവരുന്ന വാഹനങ്ങൾക്കിടയിലൂടെ നൂഴ്ന്ന്​ അപ്പുറം കടക്കുന്നതിനിടയിൽ കണ്ണു തെറ്റിയാൽ അപകടമുറപ്പ്​. നേരത്തെയുണ്ടായിരുന്ന ഗതാഗത സംവിധാനം മാറ്റിയതാണ് നിലവിൽ കാൽനടയാത്രക്കാരെയടക്കം ദുരിതത്തിലാക്കുന്നത്. ഹെഡ്​പോസ്റ്റ്​ ഓഫിസ്​ ഭാഗത്തുനിന്ന്​ വരുന്ന വാഹനങ്ങൾ കോർട്ട്​ റോഡിലേക്ക്​ നേ​രെ പോകുന്നതിന്​ പകരം സ്​റ്റേഡിയം റോഡിലൂടെ പോയി വളഞ്ഞുവേണം ജില്ല ആശുപത്രിയിലും കോട്ടമൈതാനത്തുമെല്ലാമെത്താൻ. ഇതിനിടെ ഇരുചക്രവാഹനങ്ങളടക്കമുള്ളവർ സ്റ്റേഡിയം റോഡിലേക്ക് തിരിഞ്ഞ് യു ടേൺ അടിച്ച് കോർട്ട് റോഡിലേക്ക്​ കടക്കാൻ ശ്രമിക്കുന്നത്​ അപകട ഭീഷണിയുയർത്തുന്നതിനൊപ്പം ഗതാഗതക്കുരുക്കിനും കാരണമാവുന്നു. ജില്ല ആശുപത്രി ഭാഗത്തേക്കുള്ള ചെറുവാഹനങ്ങൾ സ്റ്റേഡിയം റോഡിലേക്ക് തിരിഞ്ഞ് മാതാ കോവിൽ റോഡ്​ വഴിയാണ്​ നിലവിൽ പോകുന്നത്​. കൂടുതൽ ദൂരം സഞ്ചരിക്കേണ്ടി വരുന്നതുകൊണ്ടുതന്നെ ജില്ല ആ​ശുപത്രിയിലേക്ക്​ ഓട്ടം പോകുന്ന ടാക്സികളടക്കമുള്ളവർ അധിക ചാർജുമീടാക്കും. ആളെ വലക്കുന്ന സിഗ്​നൽ സംവിധാനം അധികൃതർ പൂർവസ്ഥിതിയിലാക്കണമെന്നാണ്​ ആവശ്യമുയരുന്നത്​. pew signal സുൽത്താൻ പേട്ടയിൽ ചുവപ്പ്​ സിഗ്​നൽ കത്തുമ്പോഴും കടന്നുപോവുന്ന വാഹനങ്ങൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story