Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Jun 2022 5:48 AM IST Updated On
date_range 2 Jun 2022 5:48 AM ISTവ്യാജ വിഡിയോ: പ്രതി ലീഗുകാരൻതന്നെ; വെല്ലുവിളി ഏറ്റെടുക്കുന്നു -സി.പി.എം
text_fieldsbookmark_border
മലപ്പുറം: തൃക്കാക്കരയിലെ എൽ.ഡി.എഫ് സ്ഥാനാർഥി ജോ ജോസഫിന്‍റെ വ്യാജ വിഡിയോ പ്രചരിപ്പിച്ച കേസിലെ പ്രതി അബ്ദുൽ ലത്തീഫ് മുസ്ലിം ലീഗുകാരനാണെന്ന് തെളിയിക്കണമെന്ന ലീഗിന്‍റെ വെല്ലുവിളി സി.പി.എം ഏറ്റെടുക്കുകയാണെന്നും അദ്ദേഹം ലീഗിന്‍റെ സൈബർ പോരാളിതന്നെയാണെന്നും സി.പി.എം മലപ്പുറം ജില്ല സെക്രട്ടറി ഇ.എൻ. മോഹൻദാസ് പറഞ്ഞു. മലപ്പുറത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യാജ വിഡിയോ നിർമിച്ച് ജോ ജോസഫിനെ വ്യക്തിഹത്യ നടത്തി ജനാധിപത്യകേരളത്തിനെയാകെ ലജ്ജിപ്പിക്കുന്ന പ്രവൃത്തിയാണ് ലത്തീഫ് നടത്തിയത്. അദ്ദേഹം ലീഗിന്‍റെ സജീവ പ്രവർത്തകനാണെന്ന കാര്യത്തിൽ സി.പി.എം ഉറച്ചുനിൽക്കുന്നു. അയാളുടെ ഫേസ്ബുക്ക് പോസ്റ്റുകൾ ഇതിന് ഏറ്റവും വലിയ തെളിവാണ്. യു.ഡി.എഫ് സ്ഥാനാർഥിക്ക് വോട്ടഭ്യർഥിച്ചും ഇയാൾ പോസ്റ്റ് ഇട്ടിരുന്നു. അദ്ദേഹത്തിന്‍റെ നാടായ ഇന്ത്യനൂരിലെ ജനങ്ങൾതന്നെ പറയുന്നു അദ്ദേഹം ലീഗുകാരനാണെന്ന്. ലത്തീഫിന്‍റെ നാട്ടിൽ വന്ന് അദ്ദേഹം ലീഗുകാരനല്ലെന്ന് പറയാൻ മുസ്ലിം ലീഗ് നേതൃത്വത്തിനാവുമോ? തെരഞ്ഞെടുപ്പുകളിലെല്ലാം ലീഗിനായി പ്രവർത്തിച്ചയാളാണ്. കൂലിക്ക് പണം വാങ്ങി അശ്ലീലത നിർമിക്കലാണ് ഇയാളുടെ പ്രധാന ജോലി. ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയാണ് ലത്തീഫ്. ഇത്തരം ക്രിമിനൽ സ്വഭാവമുള്ളവരെ തള്ളിപ്പറയാനാണ് ലീഗ് നേതൃത്വം തയാറാകേണ്ടത്. സംഭവത്തിൽ മുസ്ലിംലീഗ് ഖേദപ്രകടനം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story