Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Jun 2022 5:41 AM IST Updated On
date_range 2 Jun 2022 5:41 AM ISTകുമരംപുത്തൂരിൽ കുടിവെള്ള വിതരണം കാര്യക്ഷമമല്ലെന്ന്
text_fieldsbookmark_border
മണ്ണാർക്കാട്: കുമരംപുത്തൂർ പഞ്ചായത്തിലെ കുടിവെള്ള പദ്ധതിക്ക് കീഴിൽ കുടിവെള്ള വിതരണം കാര്യക്ഷമമല്ലെന്ന് ആക്ഷേപം. പഞ്ചായത്തിന്റെ പലഭാഗത്തും നേരത്തേ നിശ്ചയിച്ച പ്രകാരമുള്ള സമയക്രമത്തിൽ കുടിവെള്ള വിതരണം നടക്കുന്നില്ലെന്നാണ് ആക്ഷേപമുയരുന്നത്. ആഴ്ചയിൽ രണ്ടു ദിവസമാണ് വിവിധ പ്രദേശങ്ങളിൽ വിതരണം നടക്കുന്നത്. എന്നാൽ, പലപ്പോഴും ഇത് മുടങ്ങുന്നത് പ്രതിഷേധത്തിനിടയാക്കുന്നു. കഴിഞ്ഞ മൂന്നുമാസമായി വിതരണത്തിലെ താളപ്പിഴകൾ ഉപഭോക്താക്കളെ വലക്കുന്നുണ്ട്. വേനൽകാലങ്ങളിൽ പുഴയിലെ ജലലഭ്യത കുറവും കുടിവെള്ള പൈപ്പുകൾ കടന്നുപോകുന്ന ഭാഗങ്ങളിൽ റോഡ് നവീകരണ പ്രവൃത്തികൾ നടക്കുന്നതുമാണ് വിതരണം പലപ്പോഴും തടസ്സപ്പെടാൻ ഇടയാക്കുന്നതെന്ന് പഞ്ചായത്ത് അധികൃതർ പറയുന്നു. ഇതിനിടെ വിതരണം ചെയ്യാത്ത കുടിവെള്ളത്തിന് പണം ഈടാക്കിയെന്ന ആക്ഷേപം ഉയർന്നിരുന്നു. എന്നാൽ, ആക്ഷേപം അടിസ്ഥാനരഹിതമാണെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു. കുടിവെള്ള വിതരണത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story