Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Jun 2022 5:33 AM IST Updated On
date_range 2 Jun 2022 5:33 AM ISTമലമ്പുഴ ബ്ലോക്ക്തല പ്രവേശനോത്സവം
text_fieldsbookmark_border
പാലക്കാട്: ജി.യു.പി സ്കൂളില്‍ എ. പ്രഭാകരന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് വി. ബിജോയ് അധ്യക്ഷത വഹിച്ചു. മേപ്പറമ്പ് ജി.യു.പി സ്കൂളിൽ പുതുതായി വന്ന വിദ്യാർഥികൾക്ക് ബാഗും പുസ്തകവും എൽ.എസ്.എസ് വിജയികൾക്ക് സമ്മാന വിതരണവും നടത്തി. വാർഡ് കൗൺസിലർ മിനി ബാബു ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്‍റ് മുസ്തഫ മാപ്പിളക്കാട് അധ്യക്ഷത വഹിച്ചു. കുഴൽമന്ദം: ജനമൈത്രി പൊലീസിന്‍റെ നേതൃത്വത്തിൽ കുഴൽമന്ദം ഗവ. ഹൈസ്കൂലെ 30ഓളം വരുന്ന വിദ്യാർഥികൾക്ക് കുട വിതരണം ചെയ്തു. സ്റ്റേഷൻ ഹൗസ് ഓഫിസർ രജീഷ്, എസ്.ഐമാരായ ഹർഷാദ്, കുമാരൻ എന്നിവർ വിതരണം നടത്തി. വ്യാപാരി വ്യവസായി പ്രതിനിധി മോഹൻ, സി.പി.ഒമാരായ ഉണ്ണികൃഷ്ണൻ, പ്രദീപ്, ഭവീഷ്, പ്രമോദ്, ജനമൈത്രി ബീറ്റ് ഓഫിസർമാരായ അഭിലാഷ്, രതീഷ് എന്നിവർ പങ്കെടുത്തു. തച്ചങ്കാട് ഗവ. എൽ.പി. സ്കൂളിൽ നടന്ന പരിപാടി പഞ്ചായത്ത് അംഗം പ്രേമദാസ് ഉദ്ഘാടനം ചെയ്തു. സ്റ്റേഷൻ ഹൗസ് ഓഫിസർ രജീഷ് വിദ്യാർഥികൾക്ക് ബാഗ് വിതരണം ചെയ്തു. പ്രധാനാധ്യാപിക നളിനി, ഡോ. പോൾ അലക്സാണ്ടർ, ഹുസൈൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story