Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightആലമ്പള്ളം ചപ്പാത്ത്...

ആലമ്പള്ളം ചപ്പാത്ത് പാലത്തിൽ ഗർത്തം; ഗതാഗതം നിയന്ത്രിച്ചു

text_fields
bookmark_border
ആലമ്പള്ളം ചപ്പാത്ത് പാലത്തിൽ ഗർത്തം; ഗതാഗതം നിയന്ത്രിച്ചു
cancel
കൊല്ലങ്കോട്: ആലമ്പള്ളം ചപ്പാത്ത് പാലത്തിൽ വീണ്ടും ഗർത്തം. ഇതോടെ വലിയ വാഹനങ്ങൾക്ക് വിലക്കേർപ്പെടുത്തി. ഗായത്രി പുഴക്ക് കുറുകെ സ്ഥാപിച്ച ആലമ്പള്ളം ചപ്പാത്ത് പ്രളയത്തിൽ തകർന്നിരുന്നു. പാലത്തിൽ ഗർത്തം നികത്തിയ ഭാഗത്താണ് ബുധനാഴ്ച വൈകീട്ട്​ വീണ്ടും ഗർത്തമുണ്ടായത്. ഇതിൽ കാർ കുടുങ്ങിയപ്പോഴാണ് അപകടാവസ്ഥ നാട്ടുകാർ അറിഞ്ഞത്. തുടർന്ന് ജനപ്രതിനിധികൾ, പൊലീസ് എന്നിവരെത്തി പാലത്തിലെ ഗതാഗതം താൽക്കാലികമായി നിർത്തിവെച്ചു. ഇരുചക്രവാഹനങ്ങൾക്കു മാത്രമാണ് പ്രവേശനം. ഇതോടെ പയ്യലൂർമുക്ക് - ഊട്ടറ റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. ആലമ്പള്ളം ചപ്പാത്ത് ആറ് മീറ്റർ വീതിയിൽ പാലം പുനർനിർമാണത്തിന് സർക്കാർ അനുമതിയായി പ്രാഥമിക പരിശോധന നടത്തിയെങ്കിലും പുനർനിർമാണം എങ്ങുമെത്താത്തതിനാൽ ഇത്തവണ മഴക്കാലത്ത് ഗതാഗതം പൂർണമായും സ്തംഭിക്കും. Pew - KIgd ഗായത്രി പുഴക്ക് കുറുകെയുള്ള ആലമ്പള്ളം ചപ്പാത്തിലുണ്ടായ ഗർത്തത്തിൽ നാട്ടുകാർ മുന്നറിയിപ്പ് സ്ഥാപിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story