Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Jun 2022 5:31 AM IST Updated On
date_range 2 Jun 2022 5:31 AM ISTസമ്മാനങ്ങൾ നൽകി
text_fieldsbookmark_border
package ഒറ്റപ്പാലം: വരോട് കെ.പി.എസ്.എം എം.വി.എച്ച്.എസ് സ്കൂളിൽ വിദ്യാർഥികൾക്ക് സമ്മാനം നൽകിയാണ് പ്രവേശനോത്സവത്തിലേക്ക് സ്വാഗതം ചെയ്തത്. പുതുതായി എട്ടാം ക്ലാസിലേക്ക് പ്രവേശനം നേടിയ വിദ്യാർഥികൾക്കാണ് സമ്മാനങ്ങൾ നൽകിയത്. മുഴുവൻ കുട്ടികൾക്കും പഠനോപകരണങ്ങളും എൻ.എസ്.എസ് യൂനിറ്റ് നോട്ടുപുസ്തകങ്ങളും വിതരണം ചെയ്തു. നഗരസഭ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ കെ. അബ്ദുൽ നാസർ ഉദ്‌ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് ഷെമീറലി അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ സുരേഷ് കുമാർ, അക്ബറലി, ഹയർ സെക്കൻഡറി പ്രിൻസിപ്പൽ എസ്.വി. സാനു, വൊക്കേഷനൽ ഹയർ സെക്കൻഡറി പ്രിൻസിപ്പൽ കെ. രാജേഷ് കുമാർ, പ്രധാനാധ്യാപിക ബിന്ദു, സ്കൂൾ മാനേജർ ഡോ. കെ. രവികുമാർ, ബി.ആർ.സി കോഓഡിനേറ്റർ റീന, പി.ടി.എ എക്സിക്യൂട്ടിവ് അംഗം ടി.പി. പ്രദീപ് കുമാർ, സ്റ്റാഫ് സെക്രട്ടറി രമ ശേഖർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story