Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Jun 2022 5:28 AM IST Updated On
date_range 2 Jun 2022 5:28 AM ISTകല്ലടത്തൂരില്‍ കൗതുകമായി 'നിലമാങ്ങ'
text_fieldsbookmark_border
ആനക്കര: പടിഞ്ഞാറങ്ങാടി കല്ലടത്തൂരില്‍ ലഭിച്ച 'നിലമാങ്ങ' കൗതുകമായി. കപ്പൂര്‍ ഗ്രാമപഞ്ചായത്തിലെ മൂന്നാം വാര്‍ഡായ കല്ലടത്തൂരില്‍നിന്നും തൊഴിലുറപ്പ് തൊഴിലാളികള്‍ പണിയെടുക്കുന്നതിനിടെ മണ്ണിനടിയിലെ മാളങ്ങളില്‍നിന്നുമാണ് നിലമാങ്ങ കണ്ടെത്തിയത്. വളരെ അപൂർവമായി മാത്രം കാണുന്ന കൂണാണ് നിലമാങ്ങ. പേരിൽ മാങ്ങയും ആകൃതിയുമുണ്ടങ്കിലും ഔഷധവിഭാഗത്തിൽപെടുന്ന കൂണാണിത്. ചുമ, മഞ്ഞപ്പിത്തം, വയറുവേദന, നേത്രരോഗങ്ങൾ, ഛർദ്ദി, ശരീരവേദന എന്നിവക്കെല്ലാ ഔഷധമായി നിലമാങ്ങ ഉപയോഗിക്കാറുണ്ട്. രാസവളം, കീടനാശിനി എന്നിവയുടെ പ്രയോഗത്താൽ മണ്ണുനശിച്ചതാണ് നിലമാങ്ങകൾ നാമാവശേഷമാകാൻ കാരണമെന്ന് പഴമക്കാർ പറയുന്നു. ചിതല്‍ കിഴങ്ങ് എന്നുകൂടി പേരുള്ള നിലമാങ്ങയുടെ ശാസ്ത്രനാമം സ്കളറോട്ടിയം സ്റ്റിപറ്റാറ്റം എന്നാണ്. നിലമാങ്ങ കാണാന്‍ നിരവധി പേരാണ് ഇവിടെ എത്തുന്നത്. P3 ank(നിലമാങ്ങ) ( കല്ലടത്തൂരില്‍ കണ്ടെത്തിയ നിലമാങ്ങ )
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
.jpg)