Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Jun 2022 5:44 AM IST Updated On
date_range 1 Jun 2022 5:44 AM ISTഅന്തർസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലത്ത് മോഷണം; പ്രതി പിടിയിൽ
text_fieldsbookmark_border
ചെർപ്പുളശ്ശേരി: ബിവറേജ് ഷോപ്പിന് സമീപം അന്തർസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന കെട്ടിടത്തിൽ കയറി മൊബൈൽ ഫോണും പണവും മോഷ്ടിച്ച സഹോദരങ്ങളിൽ ഒരാൾകൂടി പിടിയിൽ. നെല്ലായ പാറക്കതൊടി ഫക്രുദ്ദീനാണ് (30) പിടിയിലായത്. ഫക്രുദ്ദീൻ സഹോദരൻ നിയാമുദ്ദീനുമായി ബൈക്കിലെത്തി ചെർപ്പുളശ്ശേരി ബിവറേജിന് സമീപമുള്ള കെട്ടിടത്തിൽ അകത്തുകയറി മോഷ്ടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ബൈക്ക് ഉടമയായ നിയാമുദ്ദീനെ മേയ് ആദ്യം പൊലീസ് പിടികൂടി റിമാൻഡ് ചെയ്തിരുന്നു. നിയാമുദ്ദീനെ പിടികൂടിയത് അറിഞ്ഞ് ഫക്രുദ്ദീൻ കഴിഞ്ഞ ഒരു മാസത്തോളമായി ഒളിവിലായിരുന്നു. ഫക്രുദ്ദീൻ നാട്ടിലെത്തിയ രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ ഇൻസ്പെക്ടർ എം. സുജിത്, സീനിയർ സിവിൽ പൊലീസ് ഓഫിസർ സജീഷ്, സി.പി.ഒമാരായ ശശിധരൻ, ഷനിൽകുമാർ, സുജിത്ത്, ഷാജഹാൻ എന്നിവരടങ്ങുന്ന സംഘമാണ് ഫക്രുദ്ദീനെ പിടികൂടിയത്. ഒറ്റപ്പാലം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ( Pew ch py 1 fakhruddin)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
