Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightമധു വധക്കേസ്​: വിചാരണ...

മധു വധക്കേസ്​: വിചാരണ നടപടി ജൂൺ എട്ടിന് പുനരാരംഭിക്കും

text_fields
bookmark_border
മണ്ണാർക്കാട്: മധു വധക്കേസിൽ വിചാരണ നടപടി ജൂൺ എട്ടിന് പുനരാരംഭിക്കും. വിചാരണ നടപടികൾക്കിടെ പ്രതികൾക്കെതിരെ കൂടുതൽ വകുപ്പുകൾ ചേർക്കാനും ഡിജിറ്റൽ തെളിവുകൾ കോടതിയിൽ പ്രദർശിപ്പിക്കാനും സ്ഥലത്തിന്റെ മാപ് ചിത്രീകരിച്ച് പ്രദർശിപ്പിക്കാനും അനുമതി തേടി പ്രോസിക്യൂഷൻ പെറ്റീഷൻ നൽകിയതിനെ തുടർന്നാണ് വിചാരണ നടപടി നിർത്തിവെച്ചത്. കൂടുതൽ വകുപ്പുകൾ ചേർക്കണമെന്ന അപേക്ഷ പിന്നീട് പ്രോസിക്യൂഷൻ പിൻവലിച്ചിരുന്നു. മറ്റു രണ്ട് അപേക്ഷകളിൽ ഡിജിറ്റൽ തെളിവുകൾ പ്രദർശിപ്പിക്കാൻ നിബന്ധനകളോടെ അനുമതി നൽകിയ കോടതി സംഭവസ്ഥലം ചിത്രീകരിച്ച് പ്രദർശിപ്പിക്കാനുള്ള അപേക്ഷ നിരസിച്ചു. മണ്ണാർക്കാട് ജില്ല സ്പെഷൽ കോടതി ജഡ്ജി കെ.എ. രതീഷ് കുമാറാണ് കേസ് പരിഗണിക്കുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story