Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightപുതുപ്പരിയാരത്തും...

പുതുപ്പരിയാരത്തും പുലിപ്പേടി; കാമറ സ്ഥാപിച്ചു

text_fields
bookmark_border
പുതുപ്പരിയാരത്തും പുലിപ്പേടി; കാമറ സ്ഥാപിച്ചു
cancel
പുതുപ്പരിയാരം: ഗ്രാമപഞ്ചായത്തിലെ ജനവാസ മേഖലയിലും പുലി ഇറങ്ങിയതായി നാട്ടുകാർ അറിയിച്ച പശ്ചാത്തലത്തിൽ വനപാലകർ കാമറ സ്ഥാപിച്ച് നിരീക്ഷണം തുടങ്ങി. പുതുപ്പരിയാരം ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് ജങ്​ഷനിലെ കെ.എം.ആർ അവന്യൂ ഹൗസിങ് കോളനിയിൽ പുലിയിറങ്ങിയെന്നാണ് നാട്ടുകാർ പറയുന്നത്. തിങ്കളാഴ്ച രാത്രി 11.30ഓടെ പുലിയെ കണ്ടുവെന്ന് നാട്ടുകാരിലൊരാൾ വനം ദ്രുത പ്രതികരണസേനയെ വിവരമറിയിക്കുകയായിരുന്നു. സംഭവസമയം നായ്ക്കൾ നിർത്താതെ കുരച്ചിരുന്നതായി നാട്ടുകാർ പറയുന്നു. ആർ.ആർ.ടി അംഗങ്ങൾ സ്ഥലത്തെത്തി വിശദ പരിശോധന നടത്തിയെങ്കിലും ആ സമയം പുലിയെ കണ്ടതുമില്ല. പുലിയുടേതെന്ന് കരുതുന്ന കാൽപാടുകളും കണ്ടെത്തിയില്ല. പുലിയെ കണ്ടെന്ന് പരിസരവാസി പറഞ്ഞ സാഹചര്യത്തിൽ ഇത്​ വരാനുള്ള സാധ്യത വനപാലകർ തള്ളിക്കളയുന്നില്ല. അതേസമയം, വനപാലകരും ആർ.ആർ.ടിയും ജനസുരക്ഷ മാനിച്ച് പുലിയെ കണ്ടെന്ന് പറയുന്ന സ്ഥലത്തും പരിസരങ്ങളിലും രാത്രികാല റോന്തുചുറ്റൽ നടത്തും. ജനപ്രതിനിധികളും പൗരപ്രമുഖരും സ്ഥലം സന്ദർശിച്ചു. പുലിയെ കണ്ടതായ വിവരം മാസങ്ങൾക്കുശേഷം വീണ്ടും പുതുപ്പരിയാരത്തെ ഭീതിയിലാക്കി. പടം) KLKDPudupariyaram P പുതുപ്പരിയാരം കെ.എം.ആർ അവന്യൂ ഹൗസിങ് കോളനിയിൽ വനപാലകർ സ്ഥാപിച്ച കാമറ ,
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story