Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 May 2022 5:29 AM IST Updated On
date_range 28 May 2022 5:29 AM ISTവ്യവസായ സംരംഭങ്ങള്‍ക്ക് അപേക്ഷിക്കാം
text_fieldsbookmark_border
പാലക്കാട്: സംരംഭകത്വ വര്‍ഷമായി ആചരിക്കുന്നതിന്റെ ഭാഗമായി 'ഒരു വില്ലേജില്‍ ഒരു വ്യവസായ സംരംഭം' പദ്ധതിയിലേക്ക് വ്യവസായ സംരംഭകര്‍ക്ക് അപേക്ഷിക്കാം. കേന്ദ്രാവിഷ്‌കൃത പദ്ധതി മുഖേന ഒരുലക്ഷം മുതല്‍ 25 ലക്ഷം രൂപ വരെ മുതല്‍ മുടക്കില്‍ ആരംഭിക്കുന്ന പദ്ധതികള്‍ക്ക് പ്രൈം മിനിസ്റ്റേഴ്‌സ് എംപ്ലോയ്‌മെന്റ് ജനറേഷന്‍ പ്രോഗ്രാം (പി.എം.ഇ.ജി.പി) പദ്ധതി പ്രകാരം ബാങ്കില്‍നിന്ന് സംരംഭകന്‍ വായ്പയെടുക്കുമ്പോള്‍ 25 മുതല്‍ 35 ശതമാനം വരെ സബ്‌സിഡി നല്‍കുന്നു. വിവരങ്ങള്‍ക്ക് പാലക്കാട് വെസ്റ്റ് ഫോര്‍ട്ട് റോഡില്‍ പ്രവര്‍ത്തിക്കുന്ന ജില്ല ഖാദി ഗ്രാമ വ്യവസായ ഓഫിസുമായി ബന്ധപ്പെടണമെന്ന് പ്രോജക്ട് ഓഫിസര്‍ അറിയിച്ചു. ഫോണ്‍: 0491 2534392.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story