Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightമണ്ണാർക്കാട് ബ്ലോക്ക്:...

മണ്ണാർക്കാട് ബ്ലോക്ക്: ജൂൺ നാലിന് അവിശ്വാസത്തിൽ ചർച്ച

text_fields
bookmark_border
മണ്ണാർക്കാട്: മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്തിൽ പ്രസിഡന്‍റിനെതിരെ സ്വന്തം മുന്നണിതന്നെ കൊണ്ടുവന്ന അവിശ്വാസപ്രമേയത്തിൽ ജൂൺ നാലിന്​ രാവിലെ 11ന്​ ചർച്ച നടക്കും. യു.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്തിൽ മുസ്​ലിം ലീഗ്​ നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന പ്രസിഡന്‍റ്​ ഉമ്മുസൽമക്കെതിരെ മറ്റു യു.ഡി.എഫ് അംഗങ്ങളാണ്​ രണ്ടാം തവണയും അവിശ്വാസപ്രമേയം കൊണ്ടുവരുന്നത്​. 17 അംഗ ഭരണസമിതിയിൽ ലീഗിൽനിന്ന് പുറത്താക്കിയ പ്രസിഡന്‍റിനെ കൂടാതെ 11 അംഗങ്ങളാണ് യു.ഡി.എഫിനുള്ളത്. എൽ.ഡി.എഫിന് അഞ്ച്​ അംഗങ്ങളുമുണ്ട്​. കഴിഞ്ഞ നവംബറിൽ യു.ഡി.എഫ് അംഗങ്ങൾ അവിശ്വാസം കൊണ്ടുവന്നെങ്കിലും പിന്നീട് ചർച്ചകളിലൂടെ അവിശ്വാസത്തിൽനിന്ന് പിന്മാറുകയായിരുന്നു. ചർച്ചകൾ പ്രകാരമുള്ള തീരുമാനങ്ങൾ നടക്കാത്തതിനെത്തുടർന്നാണ് വീണ്ടും അവിശ്വാസം കൊണ്ടുവന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story