Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightമുസ്​ലിം ലീഗ് ജില്ല...

മുസ്​ലിം ലീഗ് ജില്ല സംഗമങ്ങള്‍ ജൂണ്‍ രണ്ടുമുതല്‍

text_fields
bookmark_border
മലപ്പുറം: മുസ്​ലിം ലീഗ് സംസ്ഥാന പ്രസിഡന്‍റ്​ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ നയിക്കുന്ന ജില്ല സംഗമങ്ങള്‍ ജൂണ്‍ രണ്ടുമുതല്‍ 23 വരെ നടക്കുമെന്ന് ജനറല്‍ സെക്രട്ടറി പി.എം.എ. സലാം വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. ഓരോ ജില്ലയിലും സുഹൃദ്സംഗമങ്ങളും പ്രവര്‍ത്തക കണ്‍വെന്‍ഷനുകളും സംഘടിപ്പിക്കും. രാവിലെ 10നാണ്​ സുഹൃദ്സംഗമങ്ങള്‍. മത, സാംസ്കാരിക, സാമൂഹിക, കല രംഗത്തെ പ്രമുഖരുമായി ആശയവിനിമയം നടത്തും. മതസാഹോദര്യപൈതൃകം സംരക്ഷിക്കുക, വ്യത്യസ്ത ജനവിഭാഗങ്ങള്‍ തമ്മില്‍ വിശ്വാസവും ഐക്യവും ഊട്ടിയുറപ്പിക്കുക ലക്ഷ്യങ്ങളോടെയാണ് സംഗമങ്ങള്‍ സംഘടിപ്പിക്കുന്നതെന്ന് അദ്ദേഹം കൂട്ടി​ച്ചേര്‍ത്തു. ഉച്ചക്കുശേഷം ജില്ലകളില്‍ പ്രവര്‍ത്തക കണ്‍വെന്‍ഷനുകള്‍ സംഘടിപ്പിക്കും. ദേശീയ, സംസ്ഥാന നേതാക്കള്‍ സംബന്ധിക്കും. ജൂണ്‍ രണ്ടിന് കാസര്‍കോട്ട്​ സംഗമങ്ങള്‍ക്ക് തുടക്കമാകും. ജൂണ്‍ മൂന്നിന്​ കണ്ണൂര്‍, എട്ടിന്​ തൃശൂര്‍, ഒമ്പതിന്​ ഇടുക്കി, 11ന്​ എറണാകുളം, 12ന്​ കോട്ടയം, 13ന്​ ആലപ്പുഴ, 15ന്​ പാലക്കാട്, 16ന്​ പത്തനംതിട്ട, 18ന്​ കൊല്ലം, 19ന്​ തിരുവനന്തപുരം, 20ന്​ മലപ്പുറം, 22ന്​ വയനാട് എന്നിവിടങ്ങളില്‍ സംഗമിച്ച് 23ന് കോഴിക്കോട്ട് സമാപിക്കുമെന്ന്​ പി.എം.എ. സലാം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story