Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightശ്രീനിവാസൻ വധം: രണ്ട്​...

ശ്രീനിവാസൻ വധം: രണ്ട്​ പേർകൂടി അറസ്റ്റിൽ

text_fields
bookmark_border
പാലക്കാട്: ആർ.എസ്.എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് എ. ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ രണ്ട്​ പേർകൂടി അറസ്റ്റിൽ. പട്ടാമ്പി സ്വദേശികളായ കെ. അലി (55), അഷ്​റഫ്​ (48) എന്നിവരെയാണ്​ അന്വേഷണസംഘം അറസ്റ്റ്​ ചെയ്തത്​. കൊലപാതകവുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ പ​ങ്കെടുത്തവരാണ്​ ഇരുവരുമെന്ന്​ പൊലീസ്​ പറഞ്ഞു. പട്ടാമ്പിയിൽ തുണിക്കട നടത്തുന്ന ആളാണ്​ അലി. യുനാനി ചികിത്സസ്ഥാപനവുമായി ബന്ധപ്പെട്ട്​ പ്രവർത്തിക്കുന്ന ആളാണ്​ അഷ്​റഫ്​. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 23 ആയി. അറസ്റ്റിലായവരിൽ മൂന്നുപേർ ഒഴികെയുള്ളവർ ഗൂഢാലോചനയിൽ പങ്കെടുത്തവരും പ്രതികൾക്ക് സഹായം ചെയ്തവരുമാണ്. കൊലയാളിസംഘത്തിലെ നാലും ഗൂഢാലോചനയിലും സഹായം നൽകിയവരുമായ 19ഉം പേരാണ് ഇതുവരെ പിടിയിലായത്. സംഭവത്തിൽ നേരിട്ട് പങ്കെടുത്തവരിൽ രണ്ടുപേർ പിടിയിലാകാനുണ്ട്. pew ali അലി pew hamsa ഹംസ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story