Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightമുണ്ടൂര്‍...

മുണ്ടൂര്‍ കൃഷ്ണന്‍കുട്ടി പുരസ്കാരം ഇ. സന്തോഷ് കുമാറിന്

text_fields
bookmark_border
പാലക്കാട്: സാഹിത്യകാരന്‍ മുണ്ടൂര്‍ കൃഷ്ണന്‍കുട്ടിയുടെ സ്മരണക്ക്​ ഏര്‍പ്പെടുത്തിയ പുരസ്കാരം ഇ. സന്തോഷ്‌ കുമാറിന്. ചെറുകഥ വിഭാഗത്തില്‍നിന്നാണ് 25,000 രൂപയും പ്രശസ്തിപത്രവും ശില്‍പവും അടങ്ങുന്ന പുരസ്കാരജേതാവിനെ തെരഞ്ഞെടുത്തത്​. കഥാസാഹിത്യരംഗത്തെ സമഗ്രസംഭാവനകൾ വിലയിരുത്തി ഡോ. സി.പി. ചിത്രഭാനു അധ്യക്ഷനായ സമിതിയാണ് തെരഞ്ഞെടുത്തതെന്ന്​ മുണ്ടൂര്‍ സ്മാരക ട്രസ്റ്റ് ചെയര്‍മാന്‍ എസ്. ശെല്‍വരാജന്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. ജൂണ്‍ അഞ്ചിന് വൈകീട്ട് നാലിന്​ മുണ്ടൂര്‍ കെ.എ.വി ഓഡിറ്റോറിയത്തില്‍ നടക്കുന്ന അനുസ്മരണ സമ്മേളനം എ. പ്രഭാകരന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ട്രസ്റ്റിമാരായ വി.പി. ശശികുമാര്‍, എം. കാസിം, എം. സദാനന്ദന്‍ എന്നിവരും വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു. pkg santhoshkumar ഇ. സന്തോഷ്​ കുമാർ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story