Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 May 2022 5:31 AM IST Updated On
date_range 20 May 2022 5:31 AM ISTനാടുണർന്നത് ഇരട്ടമരണവാർത്ത കേട്ട്
text_fieldsbookmark_border
പുതുപ്പരിയാരം: മുട്ടിക്കുളങ്ങര കെ.എ.പി രണ്ടാം ബറ്റാലിയൻ ക്യാമ്പിലെ രണ്ട് പൊലീസുകാരുടെ മരണവാർത്ത കേട്ടാണ് മുട്ടിക്കുളങ്ങര ഗ്രാമം ഉണർന്നത്. ഹവിൽദാർമാരായ അശോകനും മോഹൻദാസും പാടത്ത് മരിച്ച് കിടക്കുന്ന വാർത്ത വ്യാഴാഴ്ച രാവിലെ മുതൽ നാട്ടിൽ പടർന്നു. മുട്ടിക്കുളങ്ങര പൊലീസ് ക്യാമ്പിന് ചുറ്റും ചുറ്റുമതിലുണ്ട്. നിയന്ത്രണ മേഖലയായതിനാൽ ഇത് വഴി ആളുകൾ കടക്കാറില്ല. കൃഷിയാവശ്യത്തിന് മാത്രമേ നാട്ടുകാർ ഇവിടെ വരാറുള്ളൂ. ഒരു കിലോമീറ്ററോളം പരിധിയിൽ ആൾതാമസവും കുറവാണ്. നെൽകൃഷി ചെയ്യുന്ന പാടത്ത് മൂന്ന് മാസം മുമ്പാണ് കൊയ്ത്ത് കഴിഞ്ഞത്. രണ്ടാമത് കൃഷിക്കുള്ള ഒരുക്കങ്ങൾ ആരംഭിക്കാനിരിക്കുന്ന സ്ഥലമാണ്. തോട്ടുകര പുലിക്കോട് പാടശേഖരത്തിലൂടെ പതിവ് വഴികളില്ലെന്ന് നാട്ടുകാർ പറയുന്നു. തൊട്ടടുത്ത് എരുവൻതോടുണ്ടെങ്കിലും അടുത്ത പ്രദേശത്തുകാർ മാത്രമാണ് തോട്ടിൽ കുളിക്കാൻ വരാറുള്ളൂ. വാർത്തയറിഞ്ഞ് തടിച്ചുകൂടിയ പ്രദേശവാസികൾ വയലിൽ ഇറങ്ങുന്നത് പൊലീസ് തടഞ്ഞു. PKG KLKD01 മുട്ടിക്കുളങ്ങര കെ.എ.പി ബറ്റാലിയൻ രണ്ട് ക്യാമ്പിന് സമീപം പൊലീസുകാരെ മരിച്ച നിലയിൽ കണ്ടെത്തിയ വയലിൽ ഡോഗ്സ്ക്വാഡ് പരിശോധന നടത്തുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
