Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 May 2022 5:43 AM IST Updated On
date_range 17 May 2022 5:43 AM ISTറേഷൻ മട്ടയരിയിൽ തൂക്കക്കുറവ്
text_fieldsbookmark_border
പാലക്കാട്: സംസ്ഥാനത്തെ മില്ലുകൾ സപ്ലൈകോ വഴി റേഷൻ കടകളിലേക്ക് വിതരണത്തിന് എത്തിച്ച സി.എം.ആർ മട്ടയരിയിൽ തൂക്കക്കുറവ്. മൂന്നുമുതൽ അഞ്ച് കിലോ വരെയാണ് ഓരോ ബാഗിലും കുറവുള്ളത്. ശരാശരി 50.58 കിലോയാണ് ചാക്കുൾപ്പെടെ സി.എം.ആർ ബാഗിന് തൂക്കം വേണ്ടത്. എന്നാൽ, ഒട്ടുമിക്കതിനും 45 മുതൽ 47കിലോയേയുള്ളൂ. ഗോഡൗൺ ചുമതലയുള്ള ചില ഉദ്യോഗസ്ഥരും ട്രാൻസ്പോർട്ടിങ് കരാറുകാരും മില്ലുടമകളും തമ്മിലെ ഒത്തുകളിയാണ് ഇതിന് പിന്നില്ലെന്ന് ആരോപണമുണ്ട്. ട്രക്ക്ശീട്ട് പ്രകാരമുള്ള തൂക്കം, വേയ്ബ്രിഡ്ജിൽനിന്ന് ലഭിക്കുന്ന തൂക്കശീട്ടിൽ ഉണ്ടോ എന്നത് ലോഡ് ഇറക്കുന്നതിനുമുമ്പ് ഉറപ്പുവരുത്തേണ്ടത് ഡിപ്പോ ചുമതലയുള്ള ഉദ്യോഗസ്ഥന്‍റെ ഉത്തരവാദിത്തമാണ്. ഡിപ്പോകളിൽനിന്ന് റേഷൻകടകളിലേക്ക് വിതരണം ചെയ്യുമ്പോൾ കൃത്യമായ അളവിൽ ധാന്യങ്ങൾ ഉണ്ടാവില്ലെന്നുമുള്ള പരാതിക്ക് വർഷങ്ങളുടെ പഴക്കമുണ്ട്. തൂക്കക്കുറവിന്‍റെ നഷ്ടം റേഷൻകടയുടമകളുടെ മേൽ അടിച്ചേൽപിക്കാറാണ് പതിവ്. പരാതി വ്യാപകമാകുമ്പോൾ ഉന്നത ഉദ്യോഗസ്ഥർ സർക്കുലർ ഇറക്കി പ്രശ്നം താൽക്കാലികമായി അവസാനിപ്പിക്കും. നെല്ലുസംഭരണത്തിന് അമ്പതോളം സ്വകാര്യമില്ലുകളാണ് സപ്ലൈകോയുമായി കരാറിലുള്ളത്. 100 കിലോ നെൽകർഷകരിൽനിന്ന് സംഭരിച്ചാൽ 64.5 കിലോ അരി മില്ലുടമ സപ്ലൈകോക്ക് തിരികെ നൽകണം. ഇതിന്‍റെ കൈകാര്യച്ചെലവ് ഇനത്തിൽ ഒരു ക്വിന്‍റൽ നെല്ലിന് 214 രൂപ മില്ലുടമകൾക്ക് സപ്ലൈകോ നൽകുന്നുണ്ട്. എന്നിട്ടും ഈ രംഗത്ത് വ്യാപക തിരിമറികളാണ് അരങ്ങേറുന്നത്. കെ. മുരളി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story