Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഎക്സൈസ് ഓഫിസ്​...

എക്സൈസ് ഓഫിസ്​ ജീവനക്കാരനിൽനിന്ന്​ വിജിലൻസ്​ പത്തുലക്ഷം രൂപ പിടികൂടി

text_fields
bookmark_border
കള്ളുഷാപ്പ് ലൈസൻസികളിൽനിന്ന് കൈക്കൂലിയായി വാങ്ങിയ പണമെന്ന്​ നിഗമനം പാലക്കാട്: എക്സൈസ് ഡിവിഷനിലെ ഓഫിസ്​ അസിസ്റ്റന്‍റിൽനിന്ന്​ വിജിലൻസ് പത്തുലക്ഷത്തിലേറെ രൂപ കൈക്കൂലിപണം പിടികൂടി. ഓഫിസ് അസിസ്റ്റന്റ്​ നൂറുദ്ദീന്റെ വാഹനത്തിൽ നിന്നാണ് പണം പിടികൂടിയത്. വിവിധ എക്സൈസ് ഓഫിസുകളിലേക്ക് വിതരണം ചെയ്യാൻ കള്ളുഷാപ്പ് ലൈസൻസികളിൽനിന്ന് കൈക്കൂലിയായി വാങ്ങിയ പണമാണിതെന്ന് വിജിലൻസ് അറിയിച്ചു. പാലക്കാട് കാടാങ്കോട് ജങ്​ഷനിൽ വെച്ചാണ് വിജിലൻസ് 10,23,600 രൂപ പിടികൂടിയത്. കാറിന്‍റെ ഡാഷ് ബോർഡിൽ കവറിൽ സൂക്ഷിച്ച നിലയിലായിരുന്നു പണം. എക്സൈസ് ചിറ്റൂർ സർക്കിൾ ഓഫിസ്, എക്​സൈസ് ഇന്റലിജൻസ് ബ്യൂറോ, എക്സൈസ് സ്പെഷൽ സ്ക്വാഡ് എന്നിവിടങ്ങളിലേക്ക് 2,20,000 രൂപ വീതവും ചിറ്റൂർ റേഞ്ച് ഓഫിസിലേക്ക്​ 1,95,000 രൂപയും എത്തിക്കുകയായിരുന്നു ഉദ്ദേശ്യം. എന്നാൽ, ഇതിനിടെ വിജിലൻസിന്റെ വലയിലാവുകയായിരുന്നു. വിജിലൻസ് ഡിവൈ.എസ്​.പി ഗംഗാധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് വകുപ്പിലെ ഉദ്യോഗസ്ഥരെ വിജിലൻസ് സംഘം നിരീക്ഷിച്ചുവരുകയായിരുന്നു. ഡിവിഷനൽ ഓഫിസ് കൂടാതെ ജില്ലയിലെ മറ്റ് എക്സൈസ് ഓഫിസുകളിലും പരിശോധന നടന്നു. കള്ളുഷാപ്പ് ലൈസൻസികളിൽനിന്ന്​ ലഭിക്കുന്ന കൈക്കൂലി വിതരണം ചെയ്യുന്ന രീതി മുമ്പും നടന്നിട്ടുണ്ടെന്നാണ് സൂചന.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story