Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഎ.സി പ്രവർത്തിച്ചില്ല;...

എ.സി പ്രവർത്തിച്ചില്ല; വിമാനം വൈകി

text_fields
bookmark_border
നെ​ടു​മ്പാ​ശ്ശേ​രി: എ.​സി പ്ര​വ​ർ​ത്തി​ക്കാ​താ​യ​തി​നെ തു​ട​ർ​ന്ന് വി​മാ​നം മ​ണി​ക്കൂ​റു​ക​ളോ​ളം വൈ​കി. ചൂ​ട് സ​ഹി​ക്കാ​നാ​വാ​തെ യാ​ത്ര​ക്കാ​ർ വി​മാ​ന​ത്തി​ൽ നി​ന്നു​മി​റ​ങ്ങി. ഞാ​യ​റാ​ഴ്ച രാ​വി​ലെ 10.40ന് ​കൊ​ച്ചി​യി​ൽ​നി​ന്നും ദു​ബൈ​യി​ലേ​ക്ക്​ പു​റ​പ്പെ​ടേ​ണ്ടി​യി​രു​ന്ന എ​യ​ർ​ഇ​ന്ത്യ വി​മാ​ന​മാ​ണ് വൈ​കി​യ​ത്. വി​മാ​ന​ത്തി​ൽ കു​ട്ടി​ക​ള​ട​ക്കം 229 യാ​ത്ര​ക്കാ​രാ​ണു​ണ്ടാ​യി​രു​ന്ന​ത്. യാ​ത്ര​ക്കാ​രെ രാ​വി​ലെ 10.15ഓ​ടെ വി​മാ​ന​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. വി​മാ​നം പു​റ​പ്പെ​ടാ​നൊ​രു​ങ്ങു​മ്പോ​ഴാ​ണ് എ.​സി പ്ര​വ​ർ​ത്തി​ക്കു​ന്നി​ല്ലെ​ന്ന്​ അ​റി​യു​ന്ന​ത്. ചൂ​ട് സ​ഹി​ക്കാ​നാ​വാ​തെ കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ വി​മാ​ന​ത്തി​ൽ​നി​ന്ന്​ റാ​മ്പി​ലേ​ക്ക്​ ഇ​റ​ക്കി നി​ർ​ത്തി. വി​മാ​ന​ത്താ​വ​ള​വു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന റാ​മ്പാ​യ​തി​നാ​ൽ ഇ​വി​ടെ എ.​സി ഉ​ണ്ടാ​യി​രു​ന്ന​ത് ആ​ശ്വാ​സ​മാ​യി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story