Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 May 2022 5:40 AM IST Updated On
date_range 16 May 2022 5:40 AM ISTകരിപ്പൂരിൽ രണ്ടര കോടിയുടെ സ്വർണം പിടികൂടി
text_fieldsbookmark_border
ഫോട്ടോ: mpgrf1: കോഴിക്കോട് വിമാനത്താവളത്തിൽ പിടികൂടിയ സ്വർണം കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ കഴിഞ്ഞ രണ്ട് ദിവസത്തിലായി രണ്ടര കോടിയുടെ സ്വർണം പിടികൂടി. എയർ കസ്റ്റംസ് ഇന്റലിജൻസാണ് ഒരു വനിതയടക്കം ആറുപേരിൽനിന്നായി സ്വർണം പിടിച്ചത്. 4.150 കിലോ സ്വർണമിശ്രിതവും ഒരുകിലോ സ്വർണവുമാണ് കണ്ടെടുത്തത്. അബൂദബിയിൽനിന്നുള്ള അറേബ്യ വിമാനത്തിലെത്തിയ കോഴിക്കോട് കൊമ്മേരി ആനന്ദൻ ബസാർ മണിച്ചിപറമ്പ രഹ്ന മൻസിലിൽ റംഷാദ് വലിയാട്ടിൽനിന്ന് (22) 50 ലക്ഷത്തിന്റെ 961 ഗ്രാം, കോഴിക്കോട് താമരശ്ശേരി ചെമൽ ചെറുപറമ്പിൽ നിസാർ ചുങ്കംപൊയിലിൽനിന്ന് 50 ലക്ഷത്തിന്റെ 964 ഗ്രാം മിശ്രിതവുമാണ് പിടിച്ചത്. കാസർകോട് ചെങ്ങള കുണ്ടംകുഴി വീട്ടിൽ മുഹമ്മദ് അജ്മൽ റിയാസിൽനിന്ന് (25) 1050 ഗ്രാം സ്വർണമാണ് പിടിച്ചത്. സ്വർണത്തിന് മുകളിൽ വെള്ളി പൂശിയതിനുശേഷം ട്രോളി ബാഗിന്റെ ബീഡിങ്ങിനുള്ളിലായിരുന്നു ഒളിപ്പിച്ചത്. ജിദ്ദയിൽനിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസിലെത്തിയ മലപ്പുറം സുൽത്താൻപടി പത്തിരിപാടൻ ചെറുകാട്ടിൽ വീട്ടിൽ ഷൈറയിൽനിന്ന് (44) 999 ഗ്രാം സ്വർണമിശ്രിതവും ദോഹയിൽനിന്നുള്ള ഖത്തർ എയർവേസിലെത്തിയ കോഴിക്കോട് നെല്ലിക്കാപറമ്പ മാട്ടുമുരിക്കൽ അബൂബക്കർ സിദ്ദീഖിൽനിന്ന് (35) 990 ഗ്രാമും മസ്കത്തിൽനിന്നുള്ള ഒമാൻ എയറിലെത്തിയ കാസർകോട് തെക്കിൽ ബേവണ്ട മുണ്ടംപുലം തൊടിവീട്ടിൽ മുഹമ്മദ് നിഷാദിൽനിന്ന് (24) 234 ഗ്രാം മിശ്രിതവുമാണ് പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story