Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightരാജഗിരി പള്ളിയിൽ...

രാജഗിരി പള്ളിയിൽ തിരുനാൾ ആഘോഷിച്ചു

text_fields
bookmark_border
രാജഗിരി പള്ളിയിൽ തിരുനാൾ ആഘോഷിച്ചു
cancel
വടക്കഞ്ചേരി: രാജഗിരി തിരുഹൃദയ പള്ളിയിൽ ഈശോയുടെ തിരുഹൃദയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാൾ ആഘോഷിച്ചു. വികാരി ഫാ. ജോസ് കൊച്ചുപറമ്പിൽ, ഫാ. ആനന്ദ് ആലൂക്കൻ എന്നിവർ കൊടിയുയർത്തി. ലദീഞ്ഞ്, നൊവേന, ആഘോഷമായ തിരുനാൾ കുർബാന, കണക്കൻതുരുത്തി കപ്പേളയിലേക്ക് പ്രദക്ഷിണം, ബാൻഡുമേളം, ചെണ്ടമേളം, കുരിശിന്റെ ആശീർവാദം, കുട്ടികളുടെ ആദ്യ കുർബാന സ്വീകരണം എന്നിവ നടന്നു. ബിഷപ് മാർ പീറ്റർ കൊച്ചുരപുരയ്ക്കൽ, ഫാ. ജെയ്സൺ കൊള്ളന്നൂർ, ഫാ. ജോഷി പുത്തൻപുരയിൽ, ഫാ. ജോജോ പാലപറമ്പിൽ, ഫാ. ഫ്രെഡി അരീക്കാടൻ എന്നിവർ കാർമികരായിരുന്നു. ഇടവക കുടുംബസംഗമം ബിഷപ് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ ഉദ്ഘാടനം ചെയ്തു. ഫൊറോന വികാരി ഫാ. ജെയ്സൺ കൊള്ളന്നൂർ അധ്യക്ഷത വഹിച്ചു. ദേവാലയ ശുശ്രൂഷിയായി 50 വർഷം പൂർത്തിയാക്കിയ പൗലോസ് കോഴിക്കാടനെ ആദരിച്ചു. ഫാ. ജോസ് പൊന്മാണി, ഫാ. ജോജോ പാലപറമ്പിൽ, ഫാ. ആന്റോ അരിക്കാട്ട്, ഫാ. ജെയിംസ് ചക്യാത്ത്, ഫാ. ജോസ് കൊച്ചുപറമ്പിൽ, ജോസഫ് പനച്ചേപ്പിള്ളി, സിസ്​റ്റർ പാവന, പി.എ. സെബി എന്നിവർ സംസാരിച്ചു. വിവാഹത്തിന്റെ സുവർണ ജൂബിലി പിന്നിട്ട ദമ്പതികളെയും വിവിധ പരീക്ഷകളിൽ മികച്ച വിജയം നേടിയവരെയും ആദരിച്ചു. രൂപതയുടെ സാൻജോ ഭവനനിർമാണ പദ്ധതിയിൽ പൂർത്തീകരിച്ച വീട് ബിഷപ് വെഞ്ചെരിച്ചു. ഹോം മിഷന്റെ സമാപനത്തിൽ ജസ്റ്റിൻ പള്ളിവാതുക്കൽ കുടുംബ നവീകരണ സെമിനാറിന് നേതൃത്വം നൽകി. തിങ്കളാഴ്ച രാവിലെ ഇടവകയിലെ മരിച്ചുപോയവരെ അനുസ്മരിച്ച് പ്രാർഥന, കുർബാന എന്നിവയോടെ തിരുനാൾ സമാപിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story