Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 May 2022 5:32 AM IST Updated On
date_range 16 May 2022 5:32 AM ISTമണ്ണൂർ പഞ്ചായത്ത് ഉദ്യോഗസ്ഥരെ ആദരിച്ചു
text_fieldsbookmark_border
മണ്ണൂർ: നികുതിയിനത്തിൽ നൂറ് ശതമാനം പൂർത്തീകരിച്ച ജനപ്രതിനിധികളേയും പഞ്ചായത്ത് ജീവനക്കാരേയും മണ്ണൂർ ഗ്രാമപഞ്ചായത്ത് ആദരിച്ചു. പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് വി. സേതുമാധവൻ ഉദ്ഘാടനം ചെയ്തു. ജനപ്രതിനിധികൾ, ജീവനക്കാർ, മാധ്യമം ലേഖകൻ കെ.പി. മൊയ്തീൻ കുട്ടി എന്നിവരെ ചടങ്ങിൽ ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ് എസ്. അനിത അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പഞ്ചായത്ത് കെ. ഗോപിനാഥൻ മുഖ്യാതിഥിയായിരുന്നു. ടി.ആർ. ശശി, ബ്ലോക്ക് പഞ്ചായത്ത് അംഗം അബ്ദുൽ മുത്തലി, ഒ.വി. സ്വാമിനാഥൻ, പഞ്ചായത്ത് സെക്രട്ടറി ബിജി എന്നിവർ സംസാരിച്ചു. ചിത്രം. PEW PTPL 3 നികുതി പിരിവിൽ നൂറു ശതമാനം പൂർത്തീകരിച്ച ഉദ്യോഗസ്ഥരെ ആദരിക്കുന്ന ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് വി. സേതുമാധവൻ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
