Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightജാമിഅ അൽഹിന്ദ് രണ്ടാം...

ജാമിഅ അൽഹിന്ദ് രണ്ടാം കോൺവെക്കേഷൻ തുടങ്ങി

text_fields
bookmark_border
ജാമിഅ അൽഹിന്ദ് രണ്ടാം കോൺവെക്കേഷൻ തുടങ്ങി
cancel
60 പേർക്ക് ഇന്ന് സനദ് നൽകും വേങ്ങര: ജാമിഅ അൽഹിന്ദ് അൽഇസ്​ലാമിയ രണ്ടാം കോൺവെക്കേഷന് മിനി ഊട്ടിയിലെ വാദി അൽഹിക്മയിൽ തുടക്കമായി. 60 വിദ്യാർഥികൾക്ക് ഞായറാഴ്ച പ്രമുഖ പണ്ഡിതന്മാരുടെയും സാമൂഹിക പ്രവർത്തകരുടെയും സാന്നിധ്യത്തിൽ ബിരുദം നൽകും. സൗദി എംബസി അസിസ്റ്റന്‍റ് അറ്റാഷെ ശൈഖ് അബ്ദുൽ ലത്തീഫ് അൽകാതിബ് സമ്മേളനം ഉദ്ഘാടനം ചെയ്തു. പണ്ഡിതന്മാർ സ്രഷ്ടാവിനോടെന്നപോലെ ഉത്തരവാദിത്തനിർവഹണത്തിൽ വീഴ്ച വരുത്താതെ സമൂഹത്തോടുള്ള ബാധ്യതകളും കടമകളും നിർവഹിക്കാൻ പ്രതിജ്ഞബദ്ധരായിരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വിസ്‌ഡം ഇസ്​ലാമിക് ഓർഗനൈസേഷൻ സംസ്ഥാന വൈസ് പ്രസിഡന്‍റ്‌ കുഞ്ഞിമുഹമ്മദ് മദനി പറപ്പൂർ അധ്യക്ഷത വഹിച്ചു. കുറുക്കോളി മൊയ്തീൻ എം.എൽ.എ, കെ.പി.എ. മജീദ് എം.എൽ.എ എന്നിവർ സംസാരിച്ചു. ഹൈദരാബാദ് ആസ്പയർ കോളജ് ഓഫ് എക്സലൻസ് ചെയർമാൻ ശൈഖ് മുഹമ്മദ് അബ്ദുൽ സലാം മദീനി മുഖ്യാതിഥിയായി. ജാമിഅയിലെ ബിരുദധാരികളുടെ രചന സമാഹാരമായ 'അൽഹികം' കെ.പി.എ. മജീദ് എം.എൽ.എ പ്രകാശനം ചെയ്തു. ആദർശസമ്മേളനത്തിൽ വിസ്ഡം ഇസ്​ലാമിക് ഓർഗനൈസേഷൻ സംസ്ഥാന ട്രഷറർ നാസിർ ബാലുശ്ശേരി അധ്യക്ഷത വഹിച്ചു. മുജാഹിദ് ബാലുശ്ശേരി, ഹംസ മദീനി, അബ്ദുൽ റഷീദ് കുട്ടമ്പൂർ, വിസ്ഡം യൂത്ത് സംസ്ഥാന പ്രസിഡന്‍റ്​ ഹാരിസ് മദനി കായക്കൊടി, അബ്ദുൽ മാലിക് സലഫി, ശുറൈഹ് സലഫി, മുഷ്‌താക്ക് അൽഹികമി എന്നിവർ സംസാരിച്ചു. mt vngr alhind ജാമിഅ അൽഹിന്ദ് അൽഇസ്​ലാമിയ കോൺവെക്കേഷൻ സമ്മേളനം സൗദി എംബസി അസിസ്റ്റന്‍റ് അറ്റാഷെ ശൈഖ് അബ്ദുൽ ലത്തീഫ് അൽകാതിബ് ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story