Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightപോക്​സോ കേസ്​: റിട്ട....

പോക്​സോ കേസ്​: റിട്ട. അധ്യാപകൻ റിമാൻഡിൽ

text_fields
bookmark_border
മലപ്പുറം: ലൈംഗിക പീഡന കേസിൽ അറസ്റ്റിലായ റിട്ട. അധ്യാപകൻ റിമാൻഡിൽ. മലപ്പുറം നഗരസഭ മുൻ സി.പി.എം കൗൺസിലർ ഡി.ടി.ഒ റോഡ്​ കിഴക്കേവെള്ളാട്ട്​ രോഹിണിയിൽ കെ.വി. ശശികുമാറിനെയാണ്​ (56) കോടതി റിമാൻഡ്​ ​ചെയ്തത്​. ഇരകളിലൊരാളുടെ പരാതിയിൽ പൊലീസ്​ പോക്​സോ കേസ്​ രജിസ്റ്റർ ചെയ്തതോ​ടെ ഒളിവിൽപോയ ഇയാളെ വെള്ളിയാഴ്ച വയനാട്ടിൽനിന്നാണ്​​ മലപ്പുറം പൊലീസ്​ ഇൻസ്​പെക്ടർ ജോമി തോമസി​​ന്‍റെ​ നേതൃത്വത്തിലുള്ള സംഘം അറസ്​റ്റ്​ ചെയ്തത്​. മലപ്പുറം സെന്‍റ്​ ജെമ്മാസ്​ സ്കൂളിൽനിന്ന്​ റിട്ടയർ ചെയ്തപ്പോൾ സമൂഹമാധ്യമത്തിൽ പങ്കു​വെച്ച കുറിപ്പിനു താ​ഴെ പൂർവ വിദ്യാർഥികളിലൊരാൾ കമന്‍റിട്ടതോടെയാണ്​ വിവാദമുയർന്നത്​. പിന്നാലെ​ നിരവധിപേർ അധ്യാപകനെതിരെ പരസ്യമായി രംഗത്തുവരുകയായിരുന്നു. മുപ്പതുവർഷത്തോളമായി ഇയാൾ വിദ്യാഥിനികളെ പീഡിപ്പിച്ചിരുന്നതായും ഒട്ടേറെ പേർ ലൈംഗിക ചൂഷണത്തിനിരയായതായും ​പൂർവ വിദ്യാർഥി സംഘടന പ്രതിനിധികൾ ആരോപിച്ചിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story