Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightജൻ ഔഷധികളിൽ...

ജൻ ഔഷധികളിൽ അവശ്യമരുന്നുകൾ കിട്ടാനില്ല

text_fields
bookmark_border
തൃശൂർ: കേരളത്തിലെ ജന്‍ ഔഷധി മരുന്ന്​ വില്‍പനശാലകളിൽ മാസങ്ങളായി അവശ്യമരുന്നുകൾ കിട്ടാനില്ല. കുറഞ്ഞ വിലയിൽ ഗുണമേന്മയുള്ള മരുന്ന്​ നൽകുന്ന കേന്ദ്രസർക്കാർ സംവിധാനത്തിലാണ്​ ജീവൻരക്ഷ മരുന്നുകൾ അടക്കം കിട്ടാതെ സാധാരണക്കാർ വലയുന്നത്​. രക്ത സമ്മർദത്തിന്​ ഉപയോഗിക്കുന്ന ടെൽമി സെർട്ടാൻ 20, 40 എം.ജി, പ്രമേഹത്തിന്​ സ്ഥിരം കഴിക്കുന്ന ​ഗ്ലൈനിപ്രൈഡ്​, മെന്‍റ്​ഫോർമിൻ കോമ്പിനേഷൻ മരുന്നുകൾ വിതരണം ചെയ്തിട്ട്​ മാസങ്ങളായി. കോളസ്​ട്രോളിനുള്ള മരുന്നായ അറ്റോർ​വ സ്റ്റാന്‍റിൻ, ഇതര ജീവൻ രക്ഷാമരുന്നുകളായ പോളിവിറ്റാമിൻ, നിറ്റോ ഗ്ലിസറിൻ, റെനിറ്റാഡിൻ എന്നിവയും സാധാരണക്കാരുടെ ഔഷധശാലയിൽ കിട്ടാക്കനിയാണ്​. 500 തരം മരുന്നുകൾക്ക്​ ഓർഡർ നൽകിയാൽ 150 മരുന്നുകൾ കിട്ടുന്ന സാഹചര്യമാണ്​ നിലവിലുള്ളത്​. ഡൽഹി കേന്ദ്രമായ പ്രധാനമന്ത്രി ഭാരതീയ ജൻ ഔഷധി കേന്ദ്രത്തിൽനിന്നാണ്​ മരുന്നുകൾ വിതരണം ചെയ്യുന്നത്​. ഇവിടെനിന്ന്​ ആവശ്യത്തിന് ​മരുന്ന്​ ലഭിക്കുന്നില്ലെന്നാണ്​ എറണാകുളവും കോഴിക്കോടും കേന്ദ്രീകരിച്ച വിതരണക്കാരുടെ പരാതി. ആവശ്യമുള്ള ഉൽപാദനം നടക്കുന്നുണ്ടെങ്കിലും വിതരണത്തിലെ അശാസ്ത്രീയതയും കേരളത്തോടുള്ള അവഗണനയുമാണ്​ മരുന്ന്​ ലഭ്യത കുറയാൻ കാരണം. അതേസമയം, വിലകുറഞ്ഞ ജെനറിക്​ മരുന്നുകൾ ഏറെ വിപണിയിൽ ലഭ്യവുമാണ്​. അവക്ക്​ വിപണി ഒരുക്കുന്നതിനായി ഉദ്യോഗസ്ഥ ഇടപെടലുകളാണ്​ മരുന്ന്​ ലഭിക്കാത്തതിന്​ പിന്നിലെന്ന ആക്ഷേപം ശക്തമാണ്​. അതേസമയം, ജൻ ഔഷധി സ്ഥാപനങ്ങളിൽ കേന്ദ്ര ആരോഗ്യ വകുപ്പ്​ നൽകുന്ന മരുന്നുകൾക്ക്​ പുറമെ കൂടുതൽ ലാഭം ലഭിക്കുന്ന ഇതര കമ്പനികളുടെ ജെനറിക്​ മരുന്നുകൾ വിൽക്കുന്നുവെന്ന്​ ആരോപിച്ച്​ ഒരുവർഷത്തോളമായി കേരളത്തിന്​ പുതിയ ജൻ ഔഷധി കേന്ദ്രങ്ങൾ അനുവദിച്ചിട്ടില്ല. ഇത്തരം സ്ഥാപനങ്ങളെ കണ്ടെത്തുന്നതിന്​ മിന്നൽ പരിശോധന അടക്കം നടത്തിയതിന്​ പിന്നാലെ നടപടി സ്വീകരിച്ച​​ ശേഷമേ പുതിയ വിൽപനശാലകൾ നൽകൂവെന്നാണ്​​ അധികൃതർ വ്യക്തമാക്കുന്നത്​. ഇതുവരെ പരിശോധന പൂർത്തിയാക്കി അപേക്ഷ ഓൺലൈനിൽ സ്വീകരിക്കാൻ തയാറായിട്ടില്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story