Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഇന്ന്​ ലോക ദേശാടനപക്ഷി...

ഇന്ന്​ ലോക ദേശാടനപക്ഷി ദിനം: വരൾച്ചയുടെ വരവറിയിച്ച്​ നാടോടി പക്ഷികളുടെ സാന്നിധ്യം

text_fields
bookmark_border
പി.പി. പ്രശാന്ത്​ തൃശൂർ: കാലാവസ്ഥ വ്യതിയാനവും വരൾച്ചയുമറിയിച്ച്​ സംസ്ഥാനത്ത്​ നാടോടിപക്ഷികളുടെ വരവേറുന്നു. നെൻമണിക്കുരുവികൾ, ചരൽകുരുവികൾ, ബണ്ടിങ്ങുകൾ തുടങ്ങിയ വാഗ്രൻസ് എന്ന വിഭാഗത്തിൽപ്പെടുന്ന അവിചാരിതമായെത്തുന്ന നാടോടി ചെറുപക്ഷികൾ സംസ്ഥാനത്ത്​ കൂടുതലായെത്തുന്നതായി പക്ഷിനിരീക്ഷകർ പറയുന്നു. പഞ്ചാബ്, ഹരിയാന, ഗുജറാത്ത് പോലെയുള്ള വരണ്ട പ്രദേശങ്ങളിൽ കാണുന്ന ഇവയുടെ സാന്നിധ്യം സംസ്ഥാനത്ത്​ വരാനിരിക്കുന്ന വരൾച്ചാകാലത്തിന്‍റെ സൂചകങ്ങളായാ​ണ്​ വിലയിരുത്തുന്നതെന്ന്​ തൃശൂർ വെള്ളാനിക്കര കോളജ് ഓഫ് ക്ലൈമറ്റ് ചേഞ്ച് ആൻഡ് എൻവയൺമെന്റ് ഡീനും ജൈവവൈവിധ്യ ഗവേഷകനുമായ ഡോ. പി.ഒ. നമീർ 'മാധ്യമ'ത്തോട്​ പറഞ്ഞു. ബ്രിട്ടീഷുകാരുടെ കാലം മുതൽ 200-250 വർഷങ്ങളായി സംസ്ഥാനത്തെത്തുന്ന ദേശാടനപക്ഷികളുടെ കണക്കിൽ ഉൾപ്പെടാത്ത വിഭാഗമാണിവ. സെപ്​റ്റംബർ മുതൽ ഏപ്രിൽ വരെയാണ്​ ദേശാടനപക്ഷികളെത്തുന്നത്​. കൃത്യ ഇടവേളകളിലെത്തുന്ന ഇവയിൽപ്പെടാതെ അപ്രതീക്ഷിതമായെത്തുന്ന അതിഥികളാണ്​ വാഗ്രൻസ്​ എന്ന വിഭാഗത്തിൽപ്പെടുന്നവ. 2000ത്തിലാണ്​ ഇവയെ കണ്ടുതുടങ്ങിയത്​. 2010 മുതൽ 2020 വരെ കാലഘട്ടത്തിൽ ഇവയുടെ സാന്നിധ്യമേറിവരുന്നത്​ ശ്രദ്ധയിൽപ്പെട്ട ഡോ. പി.ഒ നമീറിന്‍റെ നേതൃത്വത്തിലെ സംഘമാണ്​ കൂടുതൽ പഠനം നടത്തിയത്​. കേരളം വരൾച്ചയെ അഭിമുഖീകരിക്കേണ്ട സാഹചര്യമാണോ എന്ന്​ സംശയിക്കേണ്ടിയിരിക്കുന്നെന്നും ഡോ. നമീർ പറഞ്ഞു. പല ഭാഗങ്ങളിലും ഇവയെ ഗോതമ്പുമണി കുരുവികൾ എന്നും വിളിക്കാറുണ്ട്​. കേരളത്തിൽ മയിലുകളുടെ സാന്നിധ്യം കൂടിവരുന്നതുമായി ബന്ധപ്പെട്ട്​ ഇതേ സ്വഭാവത്തിലുള്ള പഠനം ഡോ. നമീർ 2019-20 വർഷങ്ങളിൽ നടത്തിയിരുന്നു. കേരളം പോലെ നനവാർന്ന ഇടതൂർന്ന വൃക്ഷലതാദികളുള്ള സ്ഥലത്ത് കാണപ്പെടുന്ന പക്ഷിയല്ല മയിൽ. വരണ്ട വടക്കൻ സംസ്ഥാനങ്ങളിലും തമിഴ്​നാട്ടിലെ പല മേഖലകളിലും മയിലുകളെ വ്യാപകമായി കണ്ടുവരുന്നുണ്ട്​. ​പാലക്കാട്​ ജില്ലയിലെ വരണ്ട പ്രദേശങ്ങളിലും ചിന്നാർ മേഖലയിലുമാണ്​ ആദ്യമായി ഇവയെ കണ്ടെത്തിയത്​. 80കളിലാണ് പ്രമുഖ പക്ഷിനിരീക്ഷകനായ ഇന്ദുചൂഡൻ മയിലുകളെ കണ്ടതായി രേഖപ്പെടുത്തുന്നത്​. കേരളം വരൾച്ചയിലേക്ക് പോകുന്നു എന്നതിന്‍റെ സൂചനകളാണ് ഈ പഠനവും പുറത്തുവിട്ടത്​. 2050 ആകുമ്പോൾ ഭാവി കേരളത്തിന്‍റെ 50 ശതമാനത്തോളം വരണ്ട പ്രദേശമായി മാറിയേക്കാമെന്ന വിപൽസൂചനകൾ പഠനം വെളിപ്പെടുത്തിയിരുന്നു. പടം:tcg siberian stonechat: കേരളത്തിലെത്തിയ സൈബീരിയൻ സ്​റ്റോൺചാറ്റ്​. പക്ഷിനിരീക്ഷകനായ ലതീഷ്​ ആർ. നാഥ്​ പകർത്തിയ ചിത്രം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story