Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 May 2022 5:35 AM IST Updated On
date_range 12 May 2022 5:35 AM ISTതൂത കാളവേല ഇന്ന്
text_fieldsbookmark_border
തട്ടകമൊരുങ്ങി: പൂരം നാളെ ചെർപ്പുളശ്ശേരി: പാലക്കാട്, മലപ്പുറം ജില്ലകളിൽ തട്ടകദേശങ്ങളുള്ള പുഴയോരത്തെ തൂത ഭഗവതി ക്ഷേത്രത്തിലെ കാളവേല വ്യാഴാഴ്ചയും പൂരം വെള്ളിയാഴ്ചയും ആഘോഷിക്കും. രണ്ടു വർഷമായി കോവിഡ് മുടക്കിയ ആഘോഷങ്ങൾ തിരിച്ചുപിടിക്കാനും കെങ്കേമമാക്കാനുമുള്ള ശ്രമത്തിലാണ് തട്ടകദേശങ്ങൾ. ഇന്ന് നടക്കുന്ന കാളവേലയിൽ വ്യത്യസ്ത വലുപ്പത്തിലും ഡിജിറ്റൽ സംവിധാനങ്ങളിലും ഒരുക്കിയ ഇണക്കാള കോലങ്ങൾ ദേശക്കാർ പ്രദർശിപ്പിക്കും. വൈകീട്ട് പെരിങ്ങോട് ഹൈസ്കൂൾ ടീമിന്‍റെ പഞ്ചവാദ്യം ഉണ്ടാകും. വെള്ളിയാഴ്ച നടക്കുന്ന പൂരോത്സവത്തിന്‍റെ മുഖ്യ ആകർഷണീയത കുടമാറ്റമാണ്. എ, ബി വിഭാഗങ്ങളായി അണിനിരന്നായിരിക്കും കുടമാറ്റം. തൃശൂർ പൂരത്തിന് ഉപയോഗിച്ച കുടകളാണ് ഇവിടെ ഉപയോഗിക്കുക. മലബാറിൽ കുടമാറ്റം നടക്കുന്ന ഏക ക്ഷേത്രം ഇതാണ്. പെരുവന്താനം കുട്ടൻ മാരാരുടെ നേതൃത്വത്തിൽ പാണ്ടിമേളവും അരങ്ങേറും. ഉത്സവത്തോടനുബന്ധിച്ച് ബി വിഭാഗത്തിന്‍റെ ചമയപ്രദർശനം നടന്നു. പി. മമ്മിക്കുട്ടി എം.എൽ.എ സംബന്ധിച്ചു. എ വിഭാഗത്തിന്‍റെ പ്രദർശനം വ്യാഴാഴ്ച രാവിലെ 10ന് കാറൽമണ്ണ യു.പി സ്കൂളിൽ മലബാർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് എം.ആർ. മുരളി ഉദ്ഘാടനം ചെയ്യും. തൃശൂർ പൂരത്തിൽ പാറമേക്കാവ് വിഭാഗം ഉപയോഗിച്ച ചമയ കോപ്പുകളാണ് ഇവർ ഉപയോഗിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story