Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightപാസഞ്ചർ ട്രെയിനുകൾ...

പാസഞ്ചർ ട്രെയിനുകൾ പുനഃസ്ഥാപിച്ചില്ല; യാത്ര ക്ലേശം രൂക്ഷം

text_fields
bookmark_border
പാസഞ്ചർ ട്രെയിനുകൾ പുനഃസ്ഥാപിച്ചില്ല; യാത്രാക്ലേശം രൂക്ഷം പാലക്കാടിനെ അവഗണിക്കുന്നെന്ന്​​ ആക്ഷേപം പാലക്കാട്: ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുവന്ന് ജനജീവിതം സാധാരണ നിലയിലേക്ക് നീങ്ങുമ്പോഴും ജില്ലയിൽ ട്രെയിൻ ഗതാഗതം പൂർവസ്ഥിതിയിലായില്ല. പാസഞ്ചർ-മെമു ട്രെയിനുകൾ പുനഃസ്ഥാപിക്കുന്നതിൽ പാലക്കാടിനെ റെയിൽവേ അവഗണിക്കുകയാണെന്നാണ്​ ആക്ഷേപം. പാലക്കാട് ജങ്​ഷൻ വഴി നിരവധി ദീർഘദൂര വണ്ടികൾ കടന്നുപോകുന്നുണ്ടെങ്കിലും ഇവയിൽ പലതിലും അൺറിസർവ്ഡ് കോച്ചുകൾ പുനഃസ്ഥാപിച്ചില്ല. സാധാരണക്കാരും ഇടത്തരക്കാരും യാത്രക്കായി കൂടുതൽ ആശ്രയിക്കുന്ന പാസഞ്ചർ വണ്ടികൾ പുനഃസ്ഥാപിക്കാത്തതിനാൽ യാത്രാക്ലേശം രൂക്ഷമാണ്​. വ്യവസായിക നഗരമായ കോയമ്പത്തൂരിലേക്ക് നൂറുകണക്കിന് പേരാണ് ദിവസേന പോയിവരുന്നത്. രാവിലെ കോയമ്പത്തൂരിൽ പോകാനും വൈകീട്ട് തിരികെവരാനും ബസിനെ ആശ്രയിക്കേണ്ട സ്ഥിതിയാണ്​. കോവിഡിനുമുമ്പ് രാവിലെ സർവിസ് നടത്തിയിരുന്ന ഷൊർണൂർ-കോയമ്പത്തൂർ, വൈകീട്ടുള്ള കോയമ്പത്തൂർ-തൃശൂർ പാസഞ്ചറുകൾ ഇനിയും പുനഃസ്ഥാപിച്ചിട്ടില്ല. വിദ്യാർഥികൾക്കും സ്ഥാപനങ്ങളിലെ ജീവനക്കാർക്കും ഏറെ സൗകര്യപ്പെട്ട ഈ സർവിസുകൾ ഉടൻ തുടങ്ങണമെന്നാണ് ആവശ്യം. പുലർച്ച അഞ്ചിന് ഷൊർണൂരിൽ എത്തുന്ന മംഗലാപുരം-ചെന്നൈ വെസ്റ്റ് കോസ്റ്റ് കഴിഞ്ഞാൽ പിന്നെ 10.30ന് എത്തുന്ന പാസഞ്ചറാണ് പാലക്കാട്, കോയമ്പത്തൂരിലേക്കുള്ള ട്രെയിൻ. തൃശൂരിൽനിന്ന്​ രാവിലെ പാലക്കാട്, കോയമ്പത്തൂർ ഭാഗത്തേക്ക് ട്രെയിനുകളില്ല. ആലപ്പുഴ-ധൻബാദ് എക്സ്​പ്രസിൽ അൺറിസർവ്ഡ് കോച്ചുകളില്ലാത്തതിനാൽ വിദ്യാർഥികൾക്കും സ്ഥാപനങ്ങളിലെ ജീവനക്കാർക്കും ഇവ ഉപയോഗപ്പെടുത്താൻ കഴിയില്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story