Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightന​ഗ​ര​പ​രി​ധി​യി​ലെ...

ന​ഗ​ര​പ​രി​ധി​യി​ലെ ആ​ശു​പ​ത്രി​ക​ളി​ൽ പ​രി​ശോ​ധ​ന​ക്ക് നി​ർ​ദേ​ശം നൽകി ന​ഗ​ര​സ​ഭ കൗ​ൺ​സി​ൽ

text_fields
bookmark_border
ന​ഗ​ര​പ​രി​ധി​യി​ലെ ആ​ശു​പ​ത്രി​ക​ളി​ൽ പ​രി​ശോ​ധ​ന​ക്ക് നി​ർ​ദേ​ശം നൽകി ന​ഗ​ര​സ​ഭ കൗ​ൺ​സി​ൽ
cancel
Listen to this Article

പാ​ല​ക്കാ​ട്​: ന​ഗ​ര​പ​രി​ധി​യി​ലെ ആ​ശു​പ​ത്രി​ക​ളി​ൽ അ​ന​ധി​കൃ​ത നി​ർ​മാ​ണ​മ​ട​ക്കം ക്ര​മ​ക്കേ​ടു​ക​ൾ സം​ബ​ന്ധി​ച്ച്​ ആ​രോ​പ​ണ​മു​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി ഒ​രാ​ഴ്ച​ക്ക​കം റി​പ്പോ​ർ​ട്ട്​ സ​മ​ർ​പ്പി​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി പാ​ല​ക്കാ​ട്​ ന​ഗ​ര​സ​ഭ കൗ​ൺ​സി​ൽ. പാ​ല​ക്കാ​ട്​ ത​ങ്കം ആ​ശു​പ​ത്രി​യി​ൽ രോ​ഗി​ക​ൾ മ​രി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ യു.​ഡി.​എ​ഫ്​ കൗ​ൺ​സി​ല​ർ മ​ൻ​സൂ​റാ​ണ്​ പ്ര​മേ​യം കൊ​ണ്ടു​വ​ന്ന​ത്. ച​ട്ട​ങ്ങ​ളി​ൽ വീ​ഴ്ച​വ​രു​ത്തി അ​ന​ധി​കൃ​ത നി​ർ​മാ​ണ​മാ​ണ്​ ആ​ശു​പ​ത്രി​യു​ടേ​തെ​ന്നും റ​ഗു​ല​റൈ​സ്​ ചെ​യ്ത്​ ന​ൽ​കി​യ​തി​ൽ ക്ര​മ​ക്കേ​ടു​ണ്ടെ​ന്നും മ​ൻ​സൂ​ർ ആ​രോ​പി​ച്ചു.

മെ​ഡി​ക്ക​ൽ കോ​ള​ജ്‌ വി​ക​സ​നം പി​ന്നോ​ട്ട​ടി​പ്പി​ക്കു​ന്ന​ത്‌ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളു​ടെ ഇ​ട​പെ​ട​ലാ​ണെ​ന്നും ഗു​രു​ത​ര നി​യ​മ ലം​ഘ​ന​ങ്ങ​ൾ ന​ട​ത്തി പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളോ​ട്‌ ന​ഗ​ര​സ​ഭ ക​ണ്ണ​ട​ക്കു​ക​യാ​ണെ​ന്നും വെ​ൽ​െ​ഫ​യ​ർ പാ​ർ​ട്ടി കൗ​ൺ​സി​ല​ർ എം. ​സു​ലൈ​മാ​ൻ പ​റ​ഞ്ഞു. ആ​രോ​പ​ണ​മു​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ത​ങ്കം ആ​ശു​പ​ത്രി​യി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ന്ന്​ ഉ​ദ്യോ​ഗ​സ്ഥ​ർ കൗ​ൺ​സി​ലി​നെ അ​റി​യി​ച്ചു. എ​ട്ടു​കെ​ട്ടി​ട​ങ്ങ​ൾ​ക്കാ​ണ്​ ന​മ്പ​റു​ള്ള​ത്. നി​ർ​മാ​ണ​ത്തി​ലു​ള്ള കെ​ട്ടി​ട​ത്തി​ന്​ ഫ​യ​ർ എ​ൻ.​ഒ.​സി​ക്കാ​യി ന​ട​പ​ടി​ക​ളി​ലാ​ണെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ച​തോ​ടെ കൗ​ൺ​സി​ൽ ബ​ഹ​ള​മ​യ​മാ​യി. 1,73,605 രൂ​പ​യാ​ണ്‌ ആ​ശു​പ​ത്രി പ്ര​തി​വ​ർ​ഷം ന​ൽ​കു​ന്ന ക​രം. ഇ​ത്​ വ​ർ​ധി​പ്പി​ക്കാ​ത്ത​തി​ന്​ പി​ന്നി​ൽ ഒ​ത്തു​ക​ളി​യാ​ണെ​ന്നും കൗ​ൺ​സി​ല​ർ​മാ​ർ ആ​രോ​പി​ച്ചു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Select A Tag
News Summary - palakkad municipal council calls inspecton in hospitals
Next Story