നല്ലൂർനാട് ആശുപത്രിയിൽ അർബുദ രോഗികൾക്ക് കിടത്തിച്ചികിത്സ ഒരുങ്ങുന്നു
text_fieldsമാനന്തവാടി: ജില്ലയിലെ പ്രധാന അർബുദ ചികിത്സ കേന്ദ്രമായ നല്ലൂർനാട് ട്രൈബൽ സ്പെഷാലിറ്റി ആശുപത്രിയിൽ കിടത്തിച്ചികിത്സ സൗകര്യം ഒരുങ്ങുന്നു. 10 അർബുദ രോഗികളെ പ്രവേശിപ്പിക്കാനുള്ള സൗകര്യങ്ങളാണ് മൂന്ന് മാസത്തിനകം ഏർപ്പെടുത്തുക. ഇതിനാവശ്യമായ സി.ടി സിമുലേറ്റർ യന്ത്രം വാങ്ങാൻ വയനാട് പാക്കേജിൽ ഉൾപ്പെടുത്തി ഭരണാനുമതി ലഭിച്ചു കഴിഞ്ഞു.
രോഗികളുടെ ശരീരത്തിലെ പോഷകാഹാരത്തിന്റെ അളവ് ഉറപ്പാക്കാനുള്ള ന്യുട്രോപിനിയ സൗകര്യം കൂടി ലഭ്യമാക്കാനുള്ള ശ്രമത്തിലാണ് അധികൃതർ. കോവിഡ് കാലത്ത് കീമോതെറപ്പി ചെയ്യാൻ യാത്രാസൗകര്യം കുറവായതിനാൽ തെരഞ്ഞെടുക്കപ്പെട്ട ആരോഗ്യ കേന്ദ്രങ്ങളിൽ സൗകര്യം ഒരുക്കിയിരുന്നു. ഇത് വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ 25 ആശുപത്രികളിൽ കീമോതെറപ്പിക്കുള്ള കൂടുതൽ സൗകര്യം ഒരുക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. വയനാട്ടിൽ നല്ലൂർനാട് ആശുപത്രിയെയാണ് ഇതിനായി തെരഞ്ഞെടുത്തിരിക്കുന്നത്.
2021ൽ 13126 പേരാണ് ഒ.പിയിൽ ചികിത്സ തേടിയത്. 4746 കീമോ ചെയ്തു. 201 റേഡിയേഷനും 360 കൊബാൾട്ട് ചികിത്സയും നൽകി. ഈ വർഷം ഇതുവരെ 615 പേർക്കാണ് ചികിത്സ നൽകിയത്. കീമോ സൗകര്യം വിപുലപ്പെടുത്തുന്നതോടൊപ്പം ഇവിടേക്ക് എത്താനുള്ള യാത്രാസൗകര്യം കൂടി ഏർപ്പെടുത്തണമെന്നാണ് രോഗികളുടെ ആവശ്യം.
നിലവിൽ ഒരു ആംബുലൻസ് സൗകര്യമാണ് രോഗികളെ എത്തിക്കാൻ ഒരുക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

