Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightതൊടുപുഴ മൺസൂൺ ഫിലിം...

തൊടുപുഴ മൺസൂൺ ഫിലിം ഫെസ്റ്റിവലിന്​ നാളെ തുടക്കം

text_fields
bookmark_border
തൊടുപുഴ മൺസൂൺ ഫിലിം ഫെസ്റ്റിവലിന്​ നാളെ തുടക്കം
cancel
Listen to this Article

തൊ​ടു​പു​ഴ: ഫി​ലിം സൊ​സൈ​റ്റി​യു​ടെ മ​ൺ​സൂ​ൺ ഫി​ലിം ഫെ​സ്റ്റി​വ​ൽ ഈ​മാ​സം 21 മു​ത​ൽ 24 വ​രെ തൊ​ടു​പു​ഴ സി​ൽ​വ​ർ ഹി​ൽ​സ്​ സി​നി​മാ​സി​ൽ ന​ട​ക്കു​മെ​ന്ന്​ ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. നാ​ലു ദി​വ​സ​ങ്ങ​ളി​ൽ ര​ണ്ടു​വീ​തം ച​ല​ച്ചി​ത്ര​ങ്ങ​ളാ​ണ് പ്ര​ദ​ർ​ശി​പ്പി​ക്കു​ക. പ്ര​കൃ​തി, സം​ഗീ​തം, മ​ഴ, പ്ര​ണ​യം എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ ശ്ര​ദ്ധേ​യ​ങ്ങ​ളാ​യ എ​ട്ടു ച​ല​ച്ചി​ത്ര​ങ്ങ​ളാ​ണ് മേ​ള​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. നെ​മ്യൂ​റെ​ല എ​ന്നാ​ണ്​ ഫെ​സ്റ്റി​വ​ൽ അ​റി​യ​പ്പെ​ടു​ക.

21ന് ​വൈ​കീ​ട്ട് അ​ഞ്ചി​ന്​ സി​ൽ​വ​ർ ഹി​ൽ​സ്​ സി​നി​മാ​സി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ തൊ​ടു​പു​ഴ മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ സ​നീ​ഷ് ജോ​ർ​ജ് മേ​ള ഉ​ദ്ഘാ​ട​നം ചെ​യ്യും. തൊ​ടു​പു​ഴ ഫി​ലിം സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ്​ എ​ൻ. ര​വീ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. വൈ​കീ​ട്ട് 5.30ന് ​ജാ​പ്പ​നീ​സ്​ ച​ല​ച്ചി​ത്ര​മാ​യ മി​റ​ക്കി​ൾ ആ​പ്പി​ൾ​സ്, എ​ട്ടി​ന്​ അ​മേ​രി​ക്ക​ൻ ചി​ത്ര​മാ​യ ഹെ​ർ എ​ന്നി​വ പ്ര​ദ​ർ​ശി​പ്പി​ക്കും. 22ന് ​വൈ​കീ​ട്ട് 5.45ന് ​റെ​യി​ൻ​കോ​ട്ട്, എ​ട്ടു മ​ണി​ക്ക് ലാ​ലാ​ലാ​ൻ​ഡ് എ​ന്നി​വ​യും 23ന് ​വൈ​കീ​ട്ട് കോ​ഡ, ദ​ക്ഷി​ണ​കൊ​റി​യ​ൻ സി​നി​മ​യാ​യ ഓ​ൾ​വെ​യ്​​സ്​ എ​ന്നി​വ​യും പ്ര​ദ​ർ​ശി​പ്പി​ക്കും. സ​മാ​പ​ന ദി​വ​സ​മാ​യ 24ന് ​വൈ​കീ​ട്ട് ആ​സ്​​ട്രേ​ലി​യ​ൻ സി​നി​മ ജം​ഗി​ൾ, ഇ​സ്രാ​യേ​ൽ-​ഫ്രാ​ൻ​സ്​ ച​ല​ച്ചി​ത്രം ദ ​ബാ​ൻ​ഡ്സ്​ വി​സി​റ്റ് എ​ന്നി​വ പ്ര​ദ​ർ​ശി​പ്പി​ക്കും.

വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ഫി​ലിം സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ്​ എ​ൻ. ര​വീ​ന്ദ്ര​ൻ, സെ​ക്ര​ട്ട​റി എം.​എം. മ​ഞ്ജു​ഹാ​സ​ൻ, റീ​ജ​ന​ൽ ക​മ്മി​റ്റി​യം​ഗം യു.​എ. രാ​ജേ​ന്ദ്ര​ൻ, വൈ​സ്​ പ്ര​സി​ഡ​ന്‍റ്​ പി.​എ​ൻ. ഭാ​സ്​​ക​ര​ൻ, എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി​യം​ഗം ജോ​ഷി വി​ഗ്നേ​റ്റ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. 100 രൂ​പ​യാ​ണ് ഡെ​ലി​ഗേ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ്. ബ​ന്ധ​പ്പെ​ടേ​ണ്ട ന​മ്പ​ർ: 9447753482, 9447776524.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - monsoon film festival of thodupuzha starts next day
Next Story