യുവാക്കൾ ലിഫ്റ്റില് കുടുങ്ങി; രക്ഷകരായി അഗ്നിരക്ഷാസേന
text_fieldsലിഫ്റ്റിൽ കുടുങ്ങിയവരെ അഗ്നിരക്ഷാസേന സംഘം രക്ഷപ്പെടുത്തി പുറത്തുകൊണ്ടുവരുന്നു
ചങ്ങരംകുളം: സ്വകാര്യ സ്ഥാപനത്തിലെ കെട്ടിടത്തില് ലിഫ്റ്റില് കുടുങ്ങിയ യുവാക്കളെ അഗ്നി രക്ഷാ സേന രക്ഷപ്പെടുത്തി. ഞായറാഴ്ച വൈകീട്ട് നാല് മണിയോടെയാണ് സംഭവം. ചങ്ങരംകുളം സംസ്ഥാന പാതയില് തൃശൂര് റോഡില് സ്വകാര്യ ഹോട്ടല് കെട്ടിടത്തിലെ ലിഫ്റ്റിലാണ് ആറു യുവാക്കള് കുടുങ്ങിയത്. മുക്കാല് മണിക്കൂറോളം ലിഫ്റ്റിനുള്ളില് കുടുങ്ങിയ യുവാക്കളെ പൊന്നാനിയില് നിന്നെത്തിയ അഗ്നി രക്ഷാ സേന സംഘമാണ് പുറത്ത് എത്തിച്ചത്.
കൂടുതല് ആളുകള് കയറിയതാണ് പ്രവര്ത്തനം നിലക്കാന് കാരണമെന്നാണ് വിവരം. പൊന്നാനി ഫയര് സ്റ്റേഷന് ഓഫിസര് പി. സുനില്, സീനിയര് ഫയര് ആന്റ് റസ്കഓഫിസര് ജംഷാദ്, ഫയര് ആന്റ് റസ്ക്യൂ ഓഫിസര്മാരായ നൂരി ഹിലാല്, സുജിത്ത് കുമാര്, അജിന്, വിവേക്, മുഹമ്മദ് ഷെഫീര്, ഫയര് ആന്റ് റസ്ക്യൂ ഓഫിസര് ഡ്രൈവര് രന്ദീപ്, ഹോംഗാര്ഡ് സുരേഷ് കുമാര് എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്ത്തനം നടത്തിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

