അനധികൃത മദ്യവുമായി യുവാവ് പിടിയിൽ
text_fieldsകാളികാവ്: നിയമസഭ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസം വിൽക്കുന്നതിന് കൊണ്ടുവന്ന വിദേശമദ്യവുമായി യുവാവ് പിടിയിൽ. മണ്ണാർക്കാട് അലനല്ലൂർ സ്വദേശി ഷമീർ ബാബുവിനെയാണ് 30 ലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യവുമായി പിടികൂടിയത്. വെന്തോടംപടിയിൽ വാഹന പരിശോധനക്കിടെയാണ് മദ്യം പിടിച്ചത്. ഫലപ്രഖ്യാപനദിവസം ഡ്രൈഡേ ആയതിനാൽ അന്നേദിവസം വിൽപന നടത്താൻ മദ്യം അനധികൃതമായി കൊണ്ടുപോവുകയായിരുന്നെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. കാളികാവ് എക്സൈസ് റേഞ്ച് അസി. എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് കെ.എം. ശിവപ്രകാശും പാർട്ടിയുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അസി. എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് പി. അശോക്, പ്രിവന്റീവ് ഓഫിസർ ഗ്രേഡ് കെ.എസ്. അരുൺകുമാർ, സിവിൽ എക്സൈസ് ഓഫിസർ കെ.വി. വിപിൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു. മഞ്ചേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

