Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_right16 കിലോ കഞ്ചാവുമായി...

16 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

text_fields
bookmark_border
16 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ
cancel
camera_alt

നി​ഹാ​ൽ മു​ഹ​മ്മ​ദ്

മഞ്ചേരി: പൊലീസ് പിന്തുടരുന്നുണ്ടെന്ന് സംശയിച്ച് നിരവധി വാഹനങ്ങൾ ഇടിച്ച് തെറിപ്പിച്ച യുവാവ് 16 കിലോ കഞ്ചാവുമായി പിടിയിൽ. മേലാറ്റൂർ എപ്പിക്കാട് സ്വദേശി തയ്യിൽ വീട്ടിൽ നിഹാൽ മുഹമ്മദിനെയാണ് (23) ജില്ല പൊലീസ് മേധാവി ചൈത്ര തെരേസ ജോണിന്‍റെ നേതൃത്വത്തിലുള്ള മലപ്പുറം ഡാൻസാഫ് ടീമും മഞ്ചേരി പൊലീസും ചേർന്ന് ബുധനാഴ്ച വൈകീട്ട് മഞ്ചേരി ചമയം ജങ്ഷനിൽ നിന്ന് പിടികൂടിയത്.

മഞ്ചേരി, പാണ്ടിക്കാട്, മേലാറ്റൂർ എന്നിവിടങ്ങളിലെ ചില്ലറ വിൽപനക്കാർക്കായി കൊണ്ടുവന്ന 16.335 കിലോ കഞ്ചാവ് വാഹനത്തിൽനിന്ന് കണ്ടെടുത്തു. പാണ്ടിക്കാട് നിന്ന് കിലോമീറ്ററുകൾ പിന്തുടർന്ന് മഞ്ചേരി ചമയം ജങ്ഷനിൽനിന്ന് നാട്ടുകാരുടെ സഹായത്തോടെയാണ് പൊലീസ് പ്രതിയെ പിടികൂടിയത്.

നാട്ടുകാർ വാഹനം തടഞ്ഞതോടെ ഇയാൾ ഇറങ്ങിയോടി. ഇതോടെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. ഇയാൾ സഞ്ചരിച്ച ഇന്നോവ വാഹനത്തിന്‍റെ ബോണറ്റിൽ അഞ്ച് വലിയ പാക്കറ്റുകളിലാക്കി പൊതിഞ്ഞ് ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. ബംഗളൂരുവിൽനിന്നാണ് കഞ്ചാവ് എത്തിച്ചത്.

മലപ്പുറം ഡിവൈ.എസ്.പി സുഭാഷ് ബാബുവിന്‍റെ മേൽനോട്ടത്തിൽ മഞ്ചേരി പൊലീസ് ഇൻസ്‌പെക്ടർ മനോജ്‌ കെ. ഗോപി, സബ് ഇൻസ്പെക്ടർമാരായ അഖിൽ രാജ്, വാസുദേവൻ ഒട്ടുപാറ, തൗഫീഖ് മുബാറക്, എം. ഉബൈദുല്ല, രജീഷ്, കെ. സുധീഷ്, വി. മുഹമ്മദ്‌ സാലിം, കെ. ശ്രീരാജ്, പ്രശാന്ത്, ഡാൻസാഫ് ടീം അംഗങ്ങളായ ആസിഫ് അലി, കൃഷ്ണകുമാർ മനോജ്‌, പ്രബുൽ, ഐ.കെ. ദിനേഷ്, ആർ. രഞ്ജിത്ത്, പി. സലീം എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ganjaYouth arrestedMalappuram News
News Summary - Youth arrested with 16 kg of ganja
Next Story