കഞ്ചാവ് വിൽപനക്കിടെ യുവാവ് വണ്ടൂർ പൊലീസിന്റെ പിടിയിൽ
text_fieldsവണ്ടൂർ: കഞ്ചാവ് ചില്ലറവിൽപന നടത്തുന്ന യുവാവ് വണ്ടൂരിൽ പൊലീസിന്റെ പിടിയിലായി. എടക്കര മില്ലുംപടി പുതുവാഴി വിഷ്ണുവാണ് (28) പിടിയിലായത്. രഹസ്യവിവരത്തെ തുടർന്ന് വണ്ടൂർ പൊലീസും നിലമ്പൂർ ഡാൻസാഫും ചേർന്നാണ് അറസ്റ്റ് ചെയ്തത്.
രണ്ട് കിലോ കഞ്ചാവ് പിടികൂടി. കഴിഞ്ഞ ദിവസം രാത്രി ഒമ്പതോടെ അമ്പലപ്പടിയിൽനിന്നാണ് വിഷ്ണു പിടിയിലായത്. ആവശ്യക്കാരുടെ നമ്പറുകൾ ഇയാളുടെ ഫോണിൽനിന്ന് കണ്ടെത്തി.
വിൽപനയിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. എ.എസ്.ഐ എം. മോഹിനി, എസ്.സി.പി.ഒ എം. സുബ്രഹ്മണ്യൻ, സിവിൽ പൊലീസ് ഓഫിസർ എം. ജയേഷ്, കെ.പി. വിനേഷ്, ഡാൻസാഫ് അംഗങ്ങളായ എൻ.പി. സുനിൽ, അഭിലാഷ് കൈപ്പിനി, ആഷിഫ് അലി, നിബിൻദാസ്, ജിയോ ജേക്കബ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

