ആളില്ലാത്ത വീട്ടിൽ കവർച്ച: യുവാവ് അറസ്റ്റിൽ
text_fieldsതിരൂരങ്ങാടി: ആളില്ലാത്ത വീട്ടിൽനിന്ന് സ്വർണാഭരണവും പണവും കവർന്ന കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. എ.ആർ നഗർ കുന്നുംപുറം സ്വദേശി മുഹമ്മദ് ഫർഹാനെ (21) ആണ് മോഷണം നടത്തി ദിവസങ്ങൾക്കുള്ളിൽ തിരൂരങ്ങാടി സി.ഐ സുനിൽകുമാറും സംഘവും അറസ്റ്റ് ചെയ്തത്.
മോഷ്ടിക്കപ്പെട്ട സ്വർണാഭരണങ്ങളിൽ ചിലത് കുഴിച്ചിട്ട നിലയിൽ വീട്ടുവളപ്പിൽനിന്നും ബാക്കി കൊണ്ടോട്ടിയിലെ ജ്വല്ലറിയിൽനിന്നും പൊലീസ് കണ്ടെടുത്തു. വീട്ടിലെ അലമാരിയിൽനിന്ന് മോഷ്ടിച്ച റിയാലുകൾ കൊണ്ടോട്ടിയിലെ കടയിൽനിന്ന് കണ്ടെത്തി.
കുന്നുംപുറം കുന്നത്ത് തടത്തിൽ അബ്ദുൽ ഖാദറിെൻറ വീട്ടിലാണ് മാർച്ച് 21ന് രാത്രി മോഷണം നടന്നത്. അലമാരയിൽ സൂക്ഷിച്ചിരുന്ന എട്ടര പവൻ സ്വർണാഭരണങ്ങളും 20,000 രൂപയും 350 സൗദി റിയാലുമാണ് മോഷണം പോയത്. അബ്ദുൽ ഖാദർ അസുഖം കാരണം കോഴിക്കോട് ആശുപത്രിയിൽ ചികിത്സയിലായതിനാൽ വീട് പൂട്ടി പോയതായിരുന്നു.
എസ്.ഐമാരായ ബിബിൻ, അഹമ്മദ്കുട്ടി, സുബ്രഹ്മണ്യൻ, എ.എസ്.ഐ വിശ്വനാഥൻ, എസ്.സി.പി.ഒ അനിൽകുമാർ, എ.സി.പി.ഒ നവീൻ ബാബു, സി.പി.ഒ മന്മഥൻ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

